അതിര്‍ത്തികള്‍ പൂര്‍ണ്ണമായും നിരീക്ഷിക്കുന്നതിനും പൊതു പ്രവേശന റോഡുകളും ഇടറോഡുകളും അടച്ച് വഴിയാത്രക്കാരെ നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി . റവന്യൂ പോലീസ് ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങി കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ ഒഴികെയുളള മറ്റ് സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. അവശ്യസേവന മേഖലകള്‍ രാവിലെ 07.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെയും, ബാങ്ക് ഇടപാടുകള്‍ രാവിലെ 10.00 മണി മുതല്‍ വൈകിട്ട് 04.00 മണി വരെയും പ്രവര്‍ത്തിക്കാം. ആര്യങ്കാവ് അതിര്‍ത്തിയിലും പരിസര പ്രദേശങ്ങളായ തെങ്കാശിയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്നതിനാല്‍ ഡബിള്‍ കളര്‍ ഡബിള്‍ ലോക്ക് പരിശോധന കര്‍ശനമാക്കാന്‍ എല്ലാ എസ്.എച്ച്.ഒ മാര്‍ക്കും താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ ഉറപ്പ് വരുത്തും.
1. ഗവ.ഉത്തരവ് പ്രകാരമുളള രേഖകള്‍ പരിശോധിച്ച ശേഷം മാത്രമേ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്കുളള അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ കടത്തി വിടുകയുളളൂ.
2. സംസ്ഥാനത്തിന് പുറത്തേയ്ക്ക് പോകുന്ന വാഹനത്തിന് ഡബിള്‍ കളര്‍ ഡബിള്‍ ലോക്ക് പരിശോധനയുടെ ഭാഗമായി പിങ്ക് ബോര്‍ഡര്‍ പാസ് നല്‍കും. അങ്ങനെ പുറത്തേയ്ക്ക് പോകുന്ന വാഹനങ്ങളുടെ പാസിന്‍റെ സീരിയല്‍ നമ്പര്‍, വാഹന രജിസ്ട്രേഷന്‍ഷനമ്പര്‍, തീയതി, സമയം, ഡ്രൈവറുടേയും ക്ലീനറുടേയും വിലാസങ്ങള്‍ എന്നിവ പ്രത്യേക രജിസ്റ്ററില്‍ എഴുതി സൂക്ഷിയ്ക്കുന്നതിനും ട്രക്കുകള്‍ തിരികെ വരുമ്പോള്‍ അതേ യാത്രക്കാരാണ് വാഹനത്തിലുളളതെന്ന് ബോര്‍ഡര്‍ പാസ് ക്രോസ് ചെക്ക് ചെയ്ത് ഉറപ്പ് വരുത്തും.
3. സംസ്ഥാനത്തിനകത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങള്‍ക്കും മഞ്ഞനിറത്തിലുളള ബോര്‍ഡര്‍ പാസ് നല്‍കും. സംസ്ഥാനത്തിനകത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ക്കും മേല്‍ പറഞ്ഞനിബന്ധനകള്‍ ബാധകമാണ്.
4. സംസ്ഥാനത്തിനകത്തേയ്ക്ക് വരുന്ന എല്ലാ വാഹനങ്ങളും കഴുതുരുട്ടിയില്‍ വച്ച് ഹൈവേ പെട്രോളിംഗ് ടീം (KILO-36 ) ചെക്ക് ചെയ്യും. ആര്യങ്കാവില്‍ നിന്നും നല്‍കിയ മഞ്ഞ പാസ് നോക്കി യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിയ്ക്കും. മഞ്ഞപാസിന്‍റെ സീരിയല്‍ നമ്പര്‍ വാഹനരജിസ്ട്രേഷന്‍ നമ്പര്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നും തീയതി, സമയം, റിമാര്‍ക്ക് എന്നിവ രേഖപ്പെടുത്തുന്നതിനുളള ഒരു രജിസ്റ്റര്‍ KILO-36 -ല്‍ ഡ്യൂട്ടിയിലുളള ഉദ്യോഗസ്ഥര്‍ സൂക്ഷിയ്ക്കും.
5.റെയില്‍വെ തുരങ്കത്തില്‍ ലോക്കല്‍ പോലീസിന്‍റെയോ, റെയില്‍വെ പോലീസിന്‍റെയോ വനവകുപ്പ് ഉദ്യോഗസ്ഥരുടേയോ സാന്നിധ്യംആര്യങ്കാവ് ഡ്യൂട്ടിയിലുളള ഐ.എസ്.എച്ച്.ഒ മാര്‍ ഉറപ്പ് വരുത്തണം.
6.ഡി.വൈ.എസ്.പി പുനലൂര്‍ രണ്ട് ദിവസത്തിലൊരിക്കല്‍ ഈ രജിസ്റ്റര്‍ വെരിഫൈ ചെയ്യുകയും അതിര്‍ത്തി ഡ്യൂട്ടിയിലുളളവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കര്‍. ഐ.പി.എസ് അറിയിച്ചു.