കടയ്ക്കൽ: സമീപ പഞ്ചായത്തായ കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തിൽ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ചിതറ പഞ്ചായത്തിലെ എല്ലാ പൊതു ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ചിതറ ഗ്രാമ പഞ്ചായത്ത് അറിയിക്കുകയാണ്...
ചിതറ ഗ്രാമ പഞ്ചായത്തിലെ അരിപ്പ (5ആം വാർഡ്) , കാരറ (6ആം വാർഡ്) , മടത്തറ (7ആം വാർഡ്) , കൊല്ലായിൽ (9ആം വാർഡ്) , സത്യമംഗലം (10ആം വാർഡ്) , ചക്കമല (11ആം വാർഡ്) എന്നീ പ്രദേശത്ത് താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ചിതറ പഞ്ചായത്തിൽ നിന്നും അറിയിക്കുന്നു...
സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങാൻ പാടുള്ളതല്ല. അനാവശ്യമായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ പോലീസിന്റെ നിയമം നടപടിക്ക് വിധേയമാകുന്നതാണ്...
പനി, ചുമ, ശ്വാസംമുട്ട്, ശാരീരിക വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി ചിതറ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കുക...