രോഗിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ട 32 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 13 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. ബാക്കിയുള്ളവരുടെ സാമ്ബിള്‍ ഇന്ന് ശേഖരിക്കും.
കുളത്തൂപ്പുഴ പഞ്ചായത്തില്‍ റാപ്പിഡ് പരിശോധന തുടങ്ങിയിട്ടുണ്ട്. അഞ്ച് മേഖലകളായി തിരിച്ചാണ് പരിശോധന
സമൂഹ വ്യാപനമുണ്ടായോ എന്നറിയാനാണ് പരിശോധന. കോവിഡ് സമൂഹ വ്യാപനം തടയാന്‍ തമിഴ്‌നാടുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചെന്ന് കൊല്ലം ജില്ലാ കളക്ടര്‍. കുളത്തൂപ്പുഴയിലെ രോഗിയെ കുറിച്ചുള്ള വിവരം സംസ്ഥാനത്തിനു നല്‍കിയത് തമിഴ്‌നാട് ആരോഗ്യ വകുപ്പ്. രോഗിയുടെ റൂട്ട് മാപ്പ് അടക്കം തമിഴ്‌നാടിന് കൈമാറി