Responsive Ad Slot

Slider

അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ - തെക്കന്‍ മേഖലാ ഐ.ജി ശ്രീമതി. ഹർഷിത അട്ടല്ലൂരി ഐ.പി.എസ് നേരിട്ടെത്തി വിലയിരുത്തി

കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഓറഞ്ച് സോണിലുളള കൊല്ലം റൂറല്‍ ജില്ലയില്‍ അതിര്‍

ആര്യങ്കാവ്: കോവിഡ്-19 കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുളള ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഓറഞ്ച് സോണിലുളള കൊല്ലം റൂറല്‍ ജില്ലയില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തെക്കന്‍ മേഖലാ ഐ.ജി ശ്രീമതി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ വിലയിരുത്തി.

ഇന്ന് രാവിലെ കുളത്തൂപ്പുഴയിലും ആര്യന്‍ങ്കാവിലും സന്ദര്‍ശനം നടത്തിയ ബഹു. ഐ.ജി ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി ഐ.പി.എസ് ഹോട്ട് സ്പോട്ടുകളില്‍ ആളുകള്‍ തമ്മിലുളള സമ്പര്‍ക്കം ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. അന്തര്‍സംസ്ഥാന വാഹന പരിശോധന കര്‍ശനമാക്കാനും ബോര്‍ഡര്‍ ചെക്കിംഗ് പാസ് ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറ്റുന്നതിനുളള നടപടികൾ സ്വീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകി.

ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. ഹരിശങ്കർ ഐ.പി.എസ്, സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി വിനോദ്. ബി, പുനലൂർ ഡി.വൈ.എസ്.പി എസ്. അനിൽ ദാസ് എന്നിവർ സന്നിഹിതരായിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com