കടയ്ക്കൽ: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ AIYF തുടയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. 6000 ലിറ്റർ കുടിവെള്ളമാണ് ഇന്ന് വിതരണം ചെയ്തത്. ഓയിൽഫാം , വട്ടപ്പാട്, താനിക്കീഴ്, തുടങ്ങി തുടയന്നൂർ മേഖലയിലെ പ്രദേശങ്ങളിലാണ് കുടിവെള്ള വിതരണം നടത്തിയത്.
കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു കുടിവെള്ളം വിതരണം ചെയ്തത്. aiyf മണ്ഡലം സെക്രെട്ടറി സ: ടി എസ് നിധീഷ് ഉദ്ഘാടനം ചെയ്തു. ബിനു, സച്ചു, ജസ്റ്റിൻ, പ്രതീഷ് എന്നീ സഖാക്കൾ പ്രവർത്തനത്തിന് നേതൃത്വം നൽകി. നാളെയും വരുന്ന ദിവസങ്ങളിലും കുടിവെള്ള ക്ഷാമം നേരിടുന്ന തുടയന്നൂരിലെ മറ്റ് പ്രദേശങ്ങളിലും AIYF തുടയന്നൂർ മേഖലകമ്മിറ്റിയിടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുമെന്ന് മേഖല സെക്രെട്ടറി സ: രമേശ് അറിയിച്ചു.