കടയ്ക്കൽ: ചിതറ കിഴക്കുംഭാഗം തലവരമ്പ് സ്വദേശി 45 വയസ്സുള്ള സിറാജ് ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചിരുന്നു. പ്രഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ പ്രവേശിപ്പിച്ചു.
താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നതു തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ കടയ്ക്കൽ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.
മാസങ്ങളായി പെൺകുട്ടിയുമായി പ്രതി അടുപ്പത്തിലായിരുന്നു. ഇയാൾ താമസിക്കുന്ന വീട്ടിലും പെൺകുട്ടിയുടെ വീട്ടിലും മറ്റും വെച്ച് കുട്ടിയെ ഇയാൾ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പോലീസിനോട് ഇയാൾ പറഞ്ഞു.
കുട്ടി പിന്നോക്ക സമുദായത്തിൽ പെട്ട ആളാണ്. കുട്ടി പ്രായപൂർത്തിയാകാത്തതിനാൽ ഇയാളുടെ പേരിൽ ഫോക്സ് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
courtesy: KalikaTV
courtesy: KalikaTV
