ലോക് ഡൗൺ നിയമം ലംഘിച്ചു ഈ മാസം മൂന്നാം തീയതി പോവുകയും ചെക്ക്പോസ്റ്റ് ആയ ആര്യങ്കാവ് വഴി തമിഴനാട്ടിലേക്ക് പോവുകയും ആറിന് ഇയാള്‍ മടങ്ങി എത്തുകയും ചെയ്തു. എന്നാല്‍ ഈ വിവരം രഹസ്യമായി വച്ച യുവാവ് ഗൃഹനിരീക്ഷണമോ വേണ്ട മുന്‍കരുതലുകളോ എടുത്തിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് തമിഴനാട് പോലീസും ആരോഗ്യവകുപ്പും കുളത്തുപ്പുഴയിലെ യുവാക്കളുടെ ബന്ധുക്കളേയും അധികൃതരെയും ബന്ധപെടുകയും യുവാവ് അവിടെ എത്തിയകാര്യം അറിയിക്കുകയും ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
യുവാവ് മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത പ്രദേശത്തെ നിരവധി പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഇവര്‍ അറിയിക്കുകയും ചെയ്തു. ഇതോടെ ഗ്രാമപഞ്ചായത്ത്, പോലീസ് അധികൃതര്‍ യുവാവിന്‍റെ വീട്ടിലെത്തി വിവരങ്ങള്‍ ആരഞ്ഞതോടെ തമിഴനാട് അധികൃതരുടെ കണ്ടെത്തല്‍ ശരിയാണ് എന്ന് അറിയുകയായിരുന്നു.
ഉടന്‍ തന്നെ ഇവരെ ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെ സാമ്പിളുകളാണ് ഇപ്പോള്‍ പോസിറ്റീവ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. അതിര്‍ത്തിവഴി പച്ചക്കറി വാഹനങ്ങളിലും, നടന്നുമാണ് ഇയാള്‍ പോവുകയും മടങ്ങി എത്തുകയും ചെയ്തത് എന്നാണു അധികൃതര്‍ കണ്ടെത്തിയിരിക്കുന്നത്.
അതെ സമയം തന്നെ തമിഴനാട്ടില്‍ നിന്നും മടങ്ങിയെത്തിയ യുവാവ് കുളത്തുപ്പുഴ പട്ടണത്തില്‍ പലതവണ ഇറങ്ങുകയും വ്യാപാര സ്ഥാപനങ്ങളില്‍ അടക്കം എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം തന്നെ ഉദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തില്‍ ഇനിയും ഉണ്ടായിട്ടില്ല. യുവാക്കളെ ആശുപത്രിയിലേക്ക് മാറ്റിയതോടെ കനത്ത ജാഗ്രതയിലും നിരീക്ഷണത്തിലുമാണ് കുളത്തുപ്പുഴ. കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ 144 പ്രഖ്യാപിച്ചു..