
കൊല്ലം: കൊട്ടാരക്കര ചന്തമുക്കിലെ ബ്ലോക്ക് പഞ്ചായത്ത് വക കെട്ടിടത്തിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. മാനസിക വൈകല്യമുള്ള ആളാണ് അക്രമം കാട്ടിയതെന്ന് പൊലീസ് പറയുന്നു. റൂറല്‍ എസ്.പി.യുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് പിടികൂടി മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. ഈ കെട്ടിടത്തിന് നേര്‍ക്ക് മുന്‍പും ആക്രമണം നടത്തിയിരുന്നു. ഇതേയാള്‍തന്നെയാണ് അന്നും ജനാല ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തത്. മുന്‍ഭാഗത്തെ കണ്ണാടി വാതിലിന്റെ ചില്ലുകളാണ് ഇക്കുറി തകര്‍ത്തത്.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ