Responsive Ad Slot

Slider

കടയ്ക്കല്‍ എറ്റിന്‍കടവിൽ കളിക്കുന്നതിനിടെ കാല്‍വഴുതി കിണറ്റില്‍ വീണ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കടയ്ക്കലില്‍ ആള്‍മറ ഇല്ലാത്ത പൊട്ടകിണറ്റില്‍ വീണ ഏഴ് വയസുകരിക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ അര്‍ത്തുങ്കല്‍ മോഹന വിലാസത്തില്‍ മനോജ്‌ കുമാര്‍, രമ്യ ദമ്പതികളുടെ മകള്‍ മാളവികയാണ് പൊട്ടകിണറ്റില്‍ വീണത്.

കടയ്ക്കൽ: കടയ്ക്കലില്‍ ആള്‍മറ ഇല്ലാത്ത പൊട്ടകിണറ്റില്‍ വീണ ഏഴ് വയസുകരിക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ അര്‍ത്തുങ്കല്‍ മോഹന വിലാസത്തില്‍ മനോജ്‌ കുമാര്‍, രമ്യ ദമ്പതികളുടെ മകള്‍ മാളവികയാണ് പൊട്ടകിണറ്റില്‍ വീണത്.

ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടയത്. സ്കൂള്‍ വിട്ടു വീട്ടിലെത്തിയ മാളവിക കളിക്കുന്നതിനിടെ ആള്‍മറ ഇല്ലാത്ത ഉപയോഗശൂന്യമായ കിണറ്റിലേക്ക് വീഴുകയായിരുന്നു. വെള്ളമില്ലാത്ത കിണറ്റിലെ പാറയില്‍ തലയിടിച്ചുണ്ടായ ഗുരുതര പരിക്കാണ് മരണം സംഭവിക്കാന്‍ ഇടയാക്കിയത്.

സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ കിണറ്റില്‍ ഇറങ്ങി മാളവികയെ പുറത്തെടുത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷികനായില്ല. ഉപയോഗ ശൂന്യമായ കിണറ്റില്‍ ആള്‍മറ ഇല്ലാതിരുന്നതും മൂടിയില്ലയിരുന്നതുമാണ് അപകടത്തിനിടയക്കിയത്.

തുണി ഉപയോഗിച്ചാണ് ഇവര്‍ കിണര്‍ മൂടിയിരുന്നത്. കടയ്ക്കല്‍ പോലീസ് സ്ഥലത്ത് എത്തി കിണറും പരിസരവും പരിശോധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കുമെന്ന് കടയ്ക്കല്‍ പോലീസ് പറഞ്ഞു. കടയ്ക്കല്‍ ടൗണ്‍ യുപിസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മാളവിക
disqus,
© all rights reserved
made with Kadakkalnews.com