Responsive Ad Slot

Slider

പാക് വെടിയുണ്ട: തീവ്രവാദ ബന്ധമുള്ളവരെ തെരയുന്നു

കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയിലും തമിഴ്നാട്- കേരള അതിര്‍ത്തി പ്രദേ

കുളത്തുപ്പുഴ: കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കൊല്ലത്തിന്റെ കിഴക്കന്‍ മേഖലയിലും തമിഴ്നാട്- കേരള അതിര്‍ത്തി പ്രദേശങ്ങളിലും തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കുന്നു. കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള വിമുക്ത ഭടന്മാരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്. അവര്‍ ഉപേക്ഷിച്ചതാകാമെന്ന സംശയം നിലനില്‍ക്കുന്നതിനാലാണിത്.

വെടിയുണ്ട കണ്ടെത്തിയ സ്ഥലംവഴി സ്ഥിരമായി സഞ്ചരിക്കുന്നവരും പരിസരവാസികളുമടക്കം 40 പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡും ഡോഗ് സ്ക്വാഡും വെടിയുണ്ട കണ്ടെത്തിയ സ്ഥലത്തും തൊട്ടടുത്ത വനമേഖലയിലും പരിശോധന നടത്തി. റോഡ് വഴി ജനുവരി 28ന് ശേഷം കടന്നുപോയ വാഹനങ്ങളുടെ വിവരങ്ങള്‍ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് ശേഖരിച്ച്‌ തമിഴ്നാട് പൊലീസിന് കൈമാറി. കേരളത്തിലെ വാഹനങ്ങളുടെ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

ഈ മാസം നാലിന് ശേഷമാണ് വെടിയുണ്ടകള്‍ റോഡ് വക്കില്‍ ഉപേക്ഷിക്കുകയോ വീഴുകയോ ചെയ്തതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. നാലിന് ശേഷമാണ് റോഡ് നിര്‍മ്മാണത്തിനായി സ്ഥലത്ത് മണ്ണ് കൊണ്ടിട്ടത്.വെടിയുണ്ട കണ്ടെത്തിയ സ്ഥലത്തോട് ചേര്‍ന്ന് കോഴി ഫാമില്‍ ഉപയോഗിച്ചിരുന്ന സിറിഞ്ചും തമിഴ്നാട്ടിലെ വൈദ്യുതി ബില്ലും കണ്ടെത്തിയിരുന്നു. ഇത് കോഴിഫാം ഉടമയുടെ തമിഴ്നാട്ടിലെ സ്ഥാപനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കുള്ളില്‍ പ്രതികളിലേക്ക് എത്താന്‍ കഴിയുമെന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കര്‍ പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com