വേണുജി കടയ്ക്കൽ ഹ്രസ്വസിനിമയിൽ നിന്നും മലയാളസിനിമയിലേക്ക്എത്തുകയാണ്. കേരളത്തിലെ ആനുകാലിക പ്രശ്നങ്ങൾ പലതും ചർച്ച ചെയ്യുന്ന ഹ്രസ്വ സിനിമ കളിലൂടെ സംസ്ഥാന തലത്തിൽ മികച്ച തിരക്കഥാ കൃത്ത്നുള്ള അവാർഡ് നേടി തുടക്കം കുറിച്ച കൊല്ലം, കടയ്ക്കൽ സ്വദേശി വേണുജി കടയ്ക്കൽ വീണ്ടും ശ്രദേധയനാകുന്നു. അമ്മയെഅറിയാത്തവൻ, അർച്ചനേടഅച്ഛൻ, ആ ഓർമ്മകൾ എന്നിവയാണ് യുട്യൂബിലൂടെ ശ്രദ്ധിക്കപ്പെട്ട ആ ഹ്രസ്വ സിനിമകൾ. മലയാളസിനിമയിലേക്ക് കടക്കുന്നതിന് മുൻപ് ആയി, കടയ്ക്കൽ ദേവി ക്ഷേത്രത്തെക്കുറിച്ച് വേണുജി കടയ്ക്കൽ എഴുതിയ രണ്ട് ഗാനങ്ങൾ 2020 ജനുവരി മൂന്നിന് യുട്യൂബിൽ റിലീസ് ചെയ്തു ."അമ്മയുടെ തിരുനാൾ ,അമ്മയെകാണാനായി എന്നീ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതു സിനിമാപിന്നണിഗായകൻ കൊല്ലംമോഹനും സന്ധ്യാസത്യനും ചേർന്നാണ്.
സംഗീതം കടയ്ക്കൽ രാജുവും കൊല്ലം മോഹനുമാണ് ഏറെ പ്രസിദ്ധമായ കടയ്ക്കൽ തിരുവാതിര 2020 മാർച്ച് അഞ്ച് നാണ്. അതിന് മുൻപ് ആയി കടയ്ക്കൽ തിരുവാതിര യുടെ ആഘോഷവും ആഹ്ലാദവും അതിന്റെ എല്ലാ നിറഭംഗിയോടും കൂടി ഭക്തി നിർഭരമായി തന്റെ തൂലികയിലൂടെ അനുഗ്രഹീത കലാകാരൻ വേണുജി കടയ്ക്കൽ അവതരിപ്പിച്ചിരിക്കുന്നു. ഹ്രസ്വ സിനിമയിലൂടെ തിരക്കഥാകൃത്ത്നു പുറമെ നല്ലൊരു സംവിധായകൻ ആയും വേണുജി കടയ്ക്കൽ അറിയപ്പെട്ടു. പുതു വർഷത്തിൽ പ്രശസ്ത താരങ്ങൾ അഭിനയിക്കുന്ന മലയാളസിനിമയിലൂടെ തിരക്കഥാകൃത്ത് ആയി കടന്ന് വരുന്ന വേണുജി കടയ്ക്കലിൽ നിന്നും ഏറെ പുതുമയും സാമൂഹ്യ പ്രതിബദ്ധതയുള്ള സന്ദേശങ്ങൾ നൽകുന്ന മികച്ച സിനിമകൾ നമുക്ക് പ്രതീക്ഷിക്കാം.