കടയ്ക്കല്‍: കടയ്ക്കല്‍ തിരുവാതിരയോടനുബന്ധിച്ച് എഴുന്നള്ളിക്കുന്ന ഒന്നാം നമ്ബര്‍ എടുപ്പുകുതിരയ്ക്കായി നിര്‍മ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ സമര്‍പ്പണം നടന്നു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ എടുപ്പ് കുതിര കമ്മിറ്റി പ്രസിഡന്റ് വി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ബിജു ഉദ്ഘാടനം നിര്‍വഹിച്ചു.
ശ്യാമളാ സോമരാജന്‍, ജെ.എം. മര്‍ഫി, എസ്. ബിജു, ബിനേഷ് ബി.പിള്ള, എസ്.വികാസ്, പി.അയ്യപ്പന്‍, സി.ദീപു, പി.മോഹനന്‍ പിള്ള, വേണുഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്രോപദേശക സമിതി ഉത്സവ കമ്മിറ്റി ഭാരവാഹികള്‍, കരപ്രതിനിധികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേത്രക്കുളത്തിനോട് ചേര്‍ന്ന് വിലയ്ക്കു വാങ്ങിയ സ്ഥലത്ത് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് കെട്ടിടം നിര്‍മ്മിച്ചത്.