Responsive Ad Slot

Slider

കുളത്തൂപ്പുഴയില്‍ കണ്ടെത്തിയത് എസ്‌എപി ക്യാമ്ബില്‍ നിന്ന് നഷ്ടപ്പെട്ട വെടിയുണ്ടകളല്ല; ക്രൈംബ്രാഞ്ച് സ്ഥിരീകരണം

കുളത്തൂപ്പുഴയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്‌എപി ക്യാമ്ബില്‍ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം. പൊലീസ് സ്റ്റോറില്‍ നിന്നും നല്‍കിയ വെടിയുണ്ടയല്ലെന്ന് സീരിയല്‍ നമ്ബറുകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. നേരത്തെ കേരളാപൊലീസിന്‍റെ 12,061 വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോ

കുളത്തുപ്പുഴ: കുളത്തൂപ്പുഴയില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ എസ്‌എപി ക്യാമ്ബില്‍ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരണം. പൊലീസ് സ്റ്റോറില്‍ നിന്നും നല്‍കിയ വെടിയുണ്ടയല്ലെന്ന് സീരിയല്‍ നമ്ബറുകള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. നേരത്തെ കേരളാപൊലീസിന്‍റെ 12,061 വെടിയുണ്ടകള്‍ കാണാതായെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കുളത്തൂര്‍ പുഴയില്‍ നിന്നും വഴിവക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഉണ്ടകള്‍ കണ്ടെത്തിയത്. ഇതില്‍ ചിലതില്‍ പാകിസ്ഥാന്‍ ഓര്‍ഡ്നന്‍സ് ഫാക്ടറി എന്നതിന്‍റെ ചുരുക്കെഴുത്തുണ്ട്.

വെടിയുണ്ടകള്‍ പരിശോധിച്ച ഫൊറസിക് സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങി.

പാക്ക് സാനിധ്യത്തിന്‍റെ സാധ്യതയുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് വിവരം. ഇതോടൊപ്പം മിലട്ടറി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയില്‍ ഇന്നും പരിശോധന തുടരുകയാണ്.

ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉണ്ടകള്‍ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സര്‍വ്വീസ് റിവോള്‍വറുകളില്‍ ഉപയോഗിക്കുന്ന തിരകള്‍ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യ അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പടെ ഇന്നും വെടിയുണ്ടകള്‍ പരിശോധിക്കുന്നുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com