Responsive Ad Slot

Slider

കടയ്ക്കല്‍ തിരുവാതിരയ്ക്ക് കൊടിയേറി

കടയ്ക്കല്‍ തിരുവാതിര ഉത്സവത്തിന് ക്ഷേത്രം ശാന്തി നെട്ടൂര്‍ ശശിധരകുറുപ്പിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 7.30 ഓടെ ക്ഷേത്രതിരുമുറ്റത്ത്

കടയ്ക്കല്‍: കടയ്ക്കല്‍ തിരുവാതിര ഉത്സവത്തിന് ക്ഷേത്രം ശാന്തി നെട്ടൂര്‍ ശശിധരകുറുപ്പിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 7.30 ഓടെ ക്ഷേത്രതിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തില്‍ കൊടി ഉയര്‍ന്നതോടെ മാര്‍ച്ച്‌ 13 വരെ നീണ്ടുനില്‍ക്കുന്ന കുംഭതിരുവാതിര മഹോത്സവത്തിന് തുടക്കമായി. ദേവിയുടെ തിരുമുന്നില്‍ കരിക്കുടച്ച്‌ ബാലകര്‍ കുത്തിയോട്ട വ്രതരംഭം തുടങ്ങി.


ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ജെ.എം.മര്‍ഫി, വൈസ് പ്രസിഡന്റ് ബി.അനില്‍കുമാര്‍,സെക്രട്ടറി എസ്.ബിജു, തിരുവാതിര ഉത്സവകമ്മിറ്റി പ്രസിഡന്റ് ദിനേശ്.ബി.പിള്ള, വൈസ് പ്രസിഡന്റ് വിഷ്ണു.എസ്.കുമാര്‍, സെക്രട്ടറി എസ്.വികാസ്, ജോ.സെക്രട്ടറി വി.വിഥുന്‍, ട്രഷറര്‍ ഐ.അനില്‍ കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ സന്നിഹിതരായിരുന്നു.
disqus,
© all rights reserved
made with Kadakkalnews.com