കടയ്ക്കല്‍: കടയ്ക്കല്‍ തിരുവാതിര ഉത്സവത്തിന് നാളെ കൊടിയേറും. രാവിലെ 7.05 ന് ക്ഷേത്രം ശാന്തി ശശിധരകുറുപ്പിന്റെ കാര്‍മ്മികത്വം വഹിക്കും. മാര്‍ച്ച് 5 നാണ് പ്രധാന ഉത്സവ ദിവസമായ തിരുവാതിര. തുടര്‍ന്ന് കുത്തിയോട്ട വ്രതം ആരംഭിക്കും. പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ മിനി സ്റ്റേജില്‍ കലാപരിപാടികളും അരങ്ങേറും.
മാര്‍ച്ച് 4ന് രാവിലെ 5ന് പരമാനന്ദസംഗീതം, 7ന് ഉദ്‌ഘാടന സമ്മേളനം ദേവസ്വം പ്രസിഡന്റ് എന്‍.വാസു ഉദ്‌ഘാടനം ചെയ്യും. 40 ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രോപദേശക സമിതി നിര്‍മ്മിക്കുന്ന നടപ്പന്തലിന്റെ തറക്കല്ലിടീലും അദ്ദേഹം നിര്‍വഹിക്കും. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ജെ.എം.മര്‍ഫി അദ്ധ്യക്ഷനാകും.
മുഖ്യ പ്രഭാഷണവും ബഡ്‌സ് സ്കൂള്‍ കുട്ടികള്‍ക്കായുള്ള വാട്ടര്‍ ഡിസ്പെന്‍സര്‍ വിതരണവും ജില്ലാ കളക്ടര്‍ ബി.അബ്ദുല്‍ നാസര്‍ നിര്‍വഹിക്കും.
സിനിമാതാരം രചന നാരായണന്‍കുട്ടി പൊങ്കാലയും പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ കെ.കൃഷ്ണകുമാര വാര്യര്‍ വ്യാപാര- പുഷ്പമേളയും ഉദ്‌ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണര്‍മാരായ എന്‍.അജയകുമാര്‍, കെ.രാജേന്ദ്രന്‍ നായര്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ പി.അയ്യപ്പന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ബിജു സ്വാഗതവും ഉപദേശകസമിതി അംഗം ആര്‍.ഗിരീഷ് നന്ദിയും പറയും. 8.30ന് നാദസ്വര കച്ചേരി. വൈകിട്ട് 5ന് കുത്തിയോട്ട കളി മത്സരം. 5.15ന് വിശേഷാല്‍ ഐശ്വര്യ വിളക്ക്. രാത്രി 7.45ന് മുടിയാട്ടക്കാവ് നാടന്‍പാട്ടും നൃത്താവിഷ്‌കാരവും.
5ന് രാവിലെ 8.30ന് സര്‍ഗസംഗീതം, വൈകിട്ട് 3ന് എടുപ്പ് കുതിര തിരിച്ചെഴുന്നള്ളത്ത്. കിളിമരത്തുകാവില്‍ നിന്ന് ഉമാമഹേശ്വര രൂപത്തിന്റെയും ചെണ്ട മേളത്തിന്റെയും എടുപ്പ് കാളകളുടെയും അകമ്ബടികളോടെ ആരംഭിച്ച് ആല്‍ത്തറമൂട്ടിലെത്തി അവിടെ കെട്ടിയൊരുക്കിയിരിക്കുന്ന മറ്റ് രണ്ട് എടുപ്പ് കുതിരകളും എഴുന്നള്ളത്തിന് പിന്നിലായി ശിവക്ഷേത്രത്തില്‍ വലംവച്ച് ദേവീക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിക്കും. 3.30ന് ഓട്ടന്‍തുള്ളല്‍, 6.30ന് ഗാനമേള, രാത്രി 9.30ന് വില്‍പ്പാട്ട്, 10 മുതല്‍ 20 കെട്ടുകാഴ്ചകള്‍ അതാത് കരകളില്‍നിന്നാരംഭിച്ച് ക്ഷേത്ര സന്നിധിയിലെത്തും.
6ന് രാവിലെ 6.30ന് ഫ്യൂഷന്‍ 2020 (വയലിന്‍, ശിങ്കാരി മേളം, കോമ്ബോ വിത്ത് നാടന്‍പാട്ട്). 7ന് വൈകിട്ട് 6.30ന് നാടകം, രാത്രി 9 മുതല്‍ സിനിമ സീരിയല്‍ താരങ്ങള്‍ അണിനിരക്കുന്ന യമണ്ടന്‍ കോമഡി ഷോ. 8ന് വൈകിട്ട് 6.30ന് മഴവില്‍ തകര്‍പ്പന്‍ കോമഡി ഫെസ്റ്റ്, രാത്രി 9ന് മേജര്‍ സെറ്റ് കഥകളി കഥ ഹരിശ്ചന്ദ്ര ചരിതം. 9 വൈകിട്ട് 6.30ന് ഗാനമേള, 9.30ന് പാലക്കാട് നാട്ടുകൂട്ടം അവതരിപ്പിക്കുന്ന നാടന്‍പാട്ട്. 10ന് വൈകിട്ട് 6.30ന് ചൂട്ട് (ഫോക് മെഗാഷോ), രാത്രി 9ന് കോമഡി ഷോ. 11ന് വൈകിട്ട് 6.30ന് കേരളാ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ വിജയി കുമാരി തീര്‍ത്ഥ നായരുടെ സംഗീത സദസ്, രാത്രി 8ന് ധര്‍മൂസ് മെഗാ ഷോ. 12ന് വൈകിട്ട് 6.30ന് നൃത്താര്‍ച്ചന, രാത്രി 8 മുതല്‍ കേരളീയം 2020 മെഗാ ഷോ. 13ന് വൈകിട്ട് 6.30 സമാപന സമ്മേളനവും സമ്മാനദാനവും മുല്ലക്കര രത്നാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബിനേഷ്.ബി.പിള്ള അദ്ധ്യക്ഷനാകും. കടയ്ക്കലമ്മ സാന്ത്വന ധനസഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അരുണാദേവിയും എന്‍ഡോവ്മെന്റ് വിതരണം ജില്ലാ പഞ്ചായത്തംഗം പി.ആര്‍ പുഷ്കരനും കുത്തിയോട്ടക്കളി സമ്മാന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ബിജുവും കെട്ടുകാഴ്ചക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്തംഗം ഇ.എസ് രമാദേവിയും നിര്‍വഹിക്കും. വെള്ളര്‍വട്ടം സെല്‍വന്‍, ശ്യാമള സോമരാജ് എന്നിവര്‍ സംസാരിക്കും. എസ്.വികാസ് സ്വാഗതവും ഐ.അനില്‍ കുമാര്‍ നന്ദിയും പറയും. രാത്രി 8ന് സിനിമ പിന്നണി ഗായകന്‍ സന്നിധാനന്ദന്‍ നയിക്കുന്ന ഗാനമേള. രാത്രി 12ന് തിരുമുടി എഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, ഗുരുസി.
മാര്‍ച്ച് 4 മുതല്‍ കടയ്ക്കല്‍ ടൗണ്‍, ചിങ്ങേലി, കടയ്ക്കല്‍ മാര്‍ക്കറ്റ് ജംഗ്‌ഷന്‍, ആല്‍ത്തറമൂടും ആലുംപരിസരവും, ക്ഷേത്ര തീര്‍ത്ഥക്കുളം, പള്ളിമുക്ക്, ആഴാന്തകുഴി, എറ്റിന്‍കടവ്, സീഡ്ഫാം ജംഗ്‌ഷന്‍, മണികണ്ഠന്‍ചിറ, മണലിയില്‍, കുറ്റിക്കാട് പോച്ചയില്‍, ആറ്റുപുറം, കാര്യം, ടൗണ്‍ തെക്ക് കോട്ടപ്പുറം, കുറ്റിക്കാട്, പന്തളം മുക്ക്, വാലുപച്ച, കിരാല, ചുണ്ട ജംഗ്‌ഷന്‍, പാങ്ങലുകാട് എന്നിവിടങ്ങളില്‍ വൈദ്യുതി ദീപങ്ങളാല്‍ അലങ്കരിക്കും.