Responsive Ad Slot

Slider

കടയ്ക്കല്‍ പഞ്ചായത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം

കടയ്ക്കല്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചതും പുതുതായി ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്

കടയ്ക്കല്‍: കടയ്ക്കല്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചതും പുതുതായി ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുല്ലക്കര രത്നാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി അദ്ധ്യക്ഷത വഹിച്ചു. 

ലൈഫ് ഭവനപദ്ധതി പ്രകാരം ഭവന രഹിതര്‍ക്ക് ഫ്ലാറ്റ് നിര്‍മ്മിച്ചു നല്‍കുന്നതിന് ഒരേക്കര്‍ ഭൂമി വാങ്ങി നല്‍കിയ കടയ്ക്കല്‍ ടൗണിലെ വ്യാപാരി അബ്ദുള്ള, സംസ്ഥാനത്തെ മികച്ച ബാങ്ക് പ്രസിഡന്റിനുള്ള പുരസ്കാരം നേടിയ കടയ്ക്കല്‍ എസ്.സി.ബി പ്രസിഡന്റ് എസ്. വിക്രമന്‍, പാലിയേറ്റീവ് മേഖലയിലെ മികച്ച പ്രവര്‍ത്തകരായ ലതിക വിദ്യാധരന്‍, കെ. വേണു, മാദ്ധ്യമ പ്രവര്‍ത്തകന്‍ സിജി കടയ്ക്കല്‍, കലാരംഗത്ത് നിരവധി പുരസ്കാരങ്ങള്‍ നേടിയ അങ്കണവാടി ടീച്ചര്‍ അജിത എന്നിവരെ എം.എല്‍.എ ആദരിച്ചു.

പകല്‍ വീടിന്റെയും ഗ്യാസ് ക്രിമെറ്റോറിയത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണിയും വിപ്ലവ സ്മാരകത്തിലെ റഫറന്‍സ് ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പി.ആര്‍. പുഷ്കരനും നിര്‍വഹിച്ചു. കേരളോത്സവം സംസ്ഥാനതല വിജയികളെ എസ്. വിക്രമന്‍ ആദരിച്ചു. 

ഗ്രന്ഥശാലകള്‍ക്കുള്ള പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവയുടെ വിതരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ജെ.സി. അനില്‍ നിര്‍വഹിച്ചു ഭൗമവിവര പഞ്ചായത്തിന്റെ പ്രഖ്യാപനം ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ആര്‍. ശരത്ചന്ദ്രന്‍ നിര്‍വഹിച്ചു. മോഹന്‍ദാസ് രാജധാനി, ആര്‍.കെ. ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്. ബിജു സ്വാഗതവും സെക്രട്ടറി ബിജു ശിവദാസന്‍ നന്ദിയും പറഞ്ഞു.
disqus,
© all rights reserved
made with Kadakkalnews.com