Responsive Ad Slot

Slider

കടയ്ക്കല്‍ ബാങ്കിന്റെ കിംസാറ്റ് ആശുപത്രി ശിലാസ്ഥാപനം ഇന്ന്

കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആശുപത്രിയായ കിംസാറ്റിന്റെ ശിലാസ്ഥാപനം നാളെ നടക്കും. ഗോവിന്ദമംഗലത്ത് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. മുല്ലക്കര

കടയ്ക്കല്‍: കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ആശുപത്രിയായ കിംസാറ്റിന്റെ ശിലാസ്ഥാപനം ഇന്ന് നടക്കും. ഗോവിന്ദമംഗലത്ത് വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശിലാസ്ഥാപനം നിര്‍വഹിക്കും. മുല്ലക്കര രത്നാകരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ആശുപത്രിയുടെ ഓഹരി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം മന്ത്രി കെ. രാജു നിര്‍വഹിക്കും. മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍ പ്രതിഭകളെ ആദരിക്കും.

കടയ്ക്കല്‍- കന്നിക്കുഴി റോഡില്‍ ഗോവിന്ദമംഗലത്ത് എട്ട് ഏക്കര്‍ സ്ഥലത്താണ് ആശുപത്രി നിര്‍മ്മിക്കുന്നത്. ഒന്നാം ഘട്ടമായി 40 കോടി രൂപ ചെലവഴിക്കും.ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള 17 ചികിത്സാവിഭാഗങ്ങളുണ്ടാകും.

ബാങ്കിന്റെ മൂല ധനത്തോടൊപ്പം 20 കോടി രൂപ പൊതുജനങ്ങളില്‍ നിന്ന് ഓഹരിയിനത്തില്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2021 മാര്‍ച്ചില്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുമെന്ന്

ബാങ്ക് പ്രസിഡന്റ് എസ്. വിക്രമന്‍, വൈസ് പ്രസിഡന്റ് പി. പ്രതാപന്‍, സെക്രട്ടറി പി. അശോകന്‍, ഭരണസമിതി അംഗങ്ങളായ കെ. മധു, ടി.എസ്. പ്രഫുല്ലഘോഷ്, സൈഫുദ്ദീന്‍, ജെ.എം. മര്‍ഫി, എസ്. പ്രഭാകരന്‍ പിള്ള തുടങ്ങിയവര്‍ അറിയിച്ചു.

disqus,
© all rights reserved
made with Kadakkalnews.com