കടയ്ക്കൽ: ചിങ്ങേലി ഗവണ്മെന്റ് സ്‌കൂളിലെ 2000 SSLC ബാച്ചിന്റെ റീയൂണിയൻ 2020 ൽ നടത്തുന്നതിന്റെ ഭാഗമായി ഉള്ള ആലോചനകൾ കഴിഞ്ഞ ഒരു വർഷങ്ങൾ ആയി നടന്നു വന്നതിനു ഭാഗമായി ആറേഴു മാസങ്ങൾക്കു മുന്നേ ആണ് ആദ്യമായി അതിനായി ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിന്റെ പ്രാഥമിക ചർച്ചകൾ നടത്തുകയും ഒക്കെ ചെയ്തത് .
റീയൂണിയന്റെ ചർച്ചകൾ ഗ്രൂപ്പിൽ നടന്നുകൊണ്ടിരിക്കെ ആണ് ഷാൻ എന്ന ഞങ്ങളുടെ ബാച്ച്മേറ്റ് ബൈക്കപകടത്തിൽ മരിക്കുന്നത് .സുഹൃത്തുക്കൾ അന്വേഷിച്ചപ്പോൾ ദിവസക്കൂലിക്കാരനായിരുന്ന ഷാനിന്റെ മരണത്തോടെ വാടകവീട്ടിൽ താമസിച്ചിരുന്ന ഷാനിന്റെ കുടുംബം അനാഥമായ അവസ്ഥയിൽ ആയിരുന്നു . അതോടു കൂടെ താൽക്കാലികമായി റീയൂണിയൻ ചർച്ചകൾ ഒക്കെ നിറുത്തിവച്ചു സഹപാഠിയുടെ കുടുബത്തിനെ എങ്ങനെ നമ്മളാൽ കഴിയുന്ന രീതിയിൽ സഹായിക്കാം എന്നുള്ള ചർച്ചകളിലേക്ക് നീങ്ങുന്നത് . അതിനായി നാട്ടിൽ ഉള്ളവരുടെ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു തയ്യൽ അറിയാവുന്ന ഷാനിന്റെ ഭാര്യക്ക് ഒരു തയ്യൽ കട ഇട്ടുകൊടുക്കാനുള്ള പ്ലാനിലേക്ക് കാര്യങ്ങൾ നീങ്ങി
അതിനുള്ള സാമ്പത്തിക സഹായങ്ങൾ ഗ്രൂപ്പിലുള്ളവരിൽ നിന്നും തന്നെ കണ്ടെത്തി ഷാനിന്റെ ഭാര്യക്ക് ആ തുകയിൽ നിന്നും കടയ്ക്കൽ കാറ്റാടി മൂട്ടിൽ കുറച്ച് തുണിത്തരങ്ങളും മറ്റുമൊക്കെയായി " മഹാലക്ഷ്മി " എന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ഒരു തുന്നൽ കടയും അത്യാവശം സ്ത്രീകൾക്കുള്ള കുറച്ചു തുണിത്തരങ്ങളുമായി ഒരു കട തയ്യാറാക്കി .കട ഉദ്ഘാടനം ചെയ്യാനായി പ്രശസ്ഥ സിനിമാനടനും കൊമേഡിയനും ആയ നോബി മാർക്കോസ് ഒരു പ്രതിഫലവും മേടിക്കാതെ തന്നെ വരാമെന്നു സമ്മതിക്കുകയും ചെയ്തു .
കഴിഞ്ഞ ഞായർ രാവിലെ നടന്ന ചടങ്ങിൽ കട ഉദ്ഘാടനം ചെയ്തു മക്കളുടെ പേരിൽ നിക്ഷേപിച്ച ഒരു ലക്ഷം രൂപയുടെ രേഖകളും കൈമാറി .
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായിരുന്നവർ ഈ ഒരു കാര്യത്തിന് വേണ്ടി മാറ്റിവച്ച സമയവും അതിനായി നടത്തിയ പരിശ്രമങ്ങളും പ്രശംസകൾക്കും അതീതമാണ് , ഇതിലൊന്നിലും കാര്യമായി ഒന്നും പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും ഇവിടെയിരുന്ന് ഈ വാർത്തകൾ എല്ലാം അറിയുമ്പോൾ വല്ലാത്ത ഒരു സന്തോഷം ആണ് . മനോഹരമായ ഒരുദിവസം