- ചൂരല്‍ പ്രയോഗവും ലാത്തിയേറും സ്ഥിരം കലാപരിപാടി
ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് നേരെ ചൂരല്‍ പ്രയോഗവും ലാത്തിയേറും കടയ്ക്കല്‍ പൊലീസിന്റെ സ്ഥിരം പരിപാടിയാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിര്‍ത്താതെ പോകുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ പിന്നാലെ ഓടിയാണ് ചൂരല്‍ കൊണ്ട് മുതുകത്ത് അടിക്കുന്നത്. കൂടുതല്‍ അകലത്തില്‍ പോകുന്നവര്‍ക്ക് നേരെയാണ് ലാത്തിയെറിയുന്നത്.
'' വാഹനപരിശോധന്യക്കിടെ നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ പിന്തുടരുകയോ ഉപദ്രവിക്കുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളെക്കുറിച്ച് തൊട്ടടുത്ത പോയിന്റില്‍ വിവരം നല്‍കണം. അല്ലെങ്കില്‍ രജിസ്ട്രേഷന്‍ നമ്ബര്‍ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി നോട്ടീസ് നല്‍കണം. ഇക്കാര്യങ്ങള്‍ കഴിഞ്ഞമാസവും സര്‍ക്കുലറായി എല്ലാ പൊലീസ് സ്റ്റേഷനിലും നല്‍കിയിട്ടുള്ളതാണ്. കാഞ്ഞിരത്തുംമൂടില്‍ പൊലീസുകാരന്‍ ബൈക്ക് യാത്രികന് നേരെ ലാത്തിയെറിഞ്ഞെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുനലൂര്‍ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താന്‍ സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കും.