കൊട്ടാരക്കര: കൊട്ടാരക്കര എസ്.സി, എസ്ടി കോടതി കെട്ടിടത്തിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. മുളവന സ്വദേശി ബിജുവാണ് കോടതിയുടെ മുകളില്‍ കയറി ആത്മഹത്യാ ഭീക്ഷണി മുഴക്കിയത്.
തന്നെ ആരോ വകവരുത്താന്‍ ശ്രമിക്കുന്നുവെന്നും പൊലീസ് സംരക്ഷണം നല്‍കുന്നില്ലെന്നും വിളിച്ചു പറഞ്ഞുകൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീക്ഷണി. കൊട്ടാരക്കരയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ബിജുവിനെ താഴെയിറക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ബിജു ലഹരിക്ക് അടിമയാണെന്നും നിരവധി മോഷണ കേസുകളില്‍ ശിക്ഷ അനുഭവിച്ച ആളാണെന്നും പൊലീസ് അറിയിച്ചു