കടയ്ക്കൽ: കടയ്ക്കലില്‍ ബൈക്ക് യാത്രികന് ലാത്തി കൊണ്ടുള്ള അടിയേറ്റ് പരിക്കു പറ്റിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത് അനാസ്ഥയെന്ന് റിപ്പോര്‍ട്ട്. റോഡില്‍ കയറി നിന്ന് ഉദ്യോഗസ്ഥന്‍ ലാത്തി വീശിയെന്നും എന്നാല്‍ ലാത്തികൊണ്ട് എറിഞ്ഞെന്ന ആരോപണം തെറ്റാണെന്നുമാണ് ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് റൂറല്‍ എസ്പിക്ക് കൈമാറി.
പോലീസ് കൈകാണിക്കാതെ ലാത്തി എറിയുകയായിരുന്നുവെന്നാണ് യുവാവ് മൊഴി നല്‍കിയത്. ബൈക്കുമായി താന്‍ വരുമ്ബോള്‍ പോലീസുകാര്‍ കൈ കാണിച്ചിരുന്നില്ല. ബൈക്ക് അടുത്തെത്തിയപ്പോള്‍ കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന പോലീസുകാരന്‍ പെട്ടെന്ന് ചാടിയിറങ്ങി ലാത്തി എറിയുകയായിരുന്നും സിദ്ദിഖ് മൊഴി നല്‍കി.
അതേസമയം, സിപിഒ ചന്ദ്രമോഹന്‍ ബൈക്ക് നിര്‍ത്തുന്നതിന് വേണ്ടി റോഡില്‍ കയറി നിന്ന് ചൂരല്‍ വീശുക മാത്രമേ ചെയ്തുള്ളു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പരിശോധനക്ക് ചൂരല്‍ ഉപയോഗിച്ചത് തെറ്റാണന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചൂരല്‍ ഉപയോഗിക്കുന്നത് തെറ്റാണന്ന് കണ്ടിട്ടും വിലക്കാതിരുന്ന എസ്‌ഐക്ക് എതിരെ വകുപ്പ് തല അന്വേഷണത്തിനും നിര്‍ദ്ദേശമുണ്ട്.