Responsive Ad Slot

Slider

മുഹമ്മദ് നബി ഏകമാനവികത പ്രയോഗവത്കരിച്ച മാർഗ്ഗദർശി - കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി

ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇല്ലായ്മ ചെയ്ത് ഏക മാനവിക പ്രയോഗവത്കരിച്ച മാർഗ്ഗദർശിയാണ് മുഹമ്മദ് നബിയെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി.

കടയ്ക്കൽ: ഉച്ചനീചത്വങ്ങളും അസമത്വങ്ങളും ഇല്ലായ്മ ചെയ്ത് ഏക മാനവിക പ്രയോഗവത്കരിച്ച മാർഗ്ഗദർശിയാണ് മുഹമ്മദ് നബിയെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. സ്വജനപക്ഷപാതവും വർഗ്ഗീയതയും ശക്തമായി അപലപിച്ച പരിഷ്കർത്താവായിരുന്നു പ്രവാചകനെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കടയ്ക്കൽ എം എസ് എം എജ്യുക്കേഷണൽ കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മുഹമ്മദ് നബി ജീവിതവും സന്ദേശവും സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ ഡോ : എം എസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കൊല്ലം സിറ്റി മസ്ജിദ് ഇമാം മൗലവി ഷറഫുദ്ദീൻ നദവി വിഷയം അവതരിപ്പിച്ചു. ചന്ദനത്തോപ്പ് ശിഹാബുദ്ദീൻ മൗലവി, പെരിങ്ങമ്മല എ. കെ താജുദ്ദീൻ നദവി, പുലിപ്പാറ മുഹമ്മദ്, ഷൈല ഫസിലുദ്ദീൻ സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

പ്രവാചക ക്വിസ്സിൽ സമ്മാനാർഹരായ റാബിയത്തുൽ അദവിയ്യ ചാറയം, രാഖി. എസ്, മേഘ സൈമൺ, സിനി എ. എസ് എന്നിവർക്ക് കോപ്ലംക്സ് ജനറൽ സെക്രട്ടറി എ. താജുദ്ദീൻ തോപ്പിൽ ട്രോഫികൾ സമ്മാനിച്ചു. ജമാഅത്ത് യൂണിയൻ പ്രസിഡന്റ് ഐ. മുഹമ്മദ് റഷീദ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് എസ്. സുലൈമാൻ, സെക്രട്ടറി ഹംസ മടത്തറ, എസ്. നിഹാസ് കടക്കൽ,

ജെ. ഷംസുദ്ദീൻ പാലോട്, ഉനൈസ് നിലമേൽ, ഇ. എസ് നാസിമുദ്ദീൻ, അഷ്റഫ് മുതയിൽ, ബേനസീർ പ്രസംഗിച്ചു. ഹാഫിസ് മുഹമ്മദ് മിൻഹാജ് ഖുർആൻ സന്ദേശം നൽകി.
disqus,
© all rights reserved
made with Kadakkalnews.com