Responsive Ad Slot

Slider

slide 23 to 28 of 12

അറ്റകുറ്റപ്പണി; അടയമണ്‍-തൊളിക്കുഴി റോഡില്‍ ഗതാഗതനിയന്ത്രണം

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ ഡിസംബര്‍ അഞ്ചുവരെ അടയമണ്‍-തൊളിക്കുഴി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ ഡിസംബര്‍ അഞ്ചുവരെ അടയമണ്‍-തൊളിക്കുഴി റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും. ഈ ദിവസങ്ങളില്‍ കടയ്ക്കല്‍, കല്ലറ ഭാഗത്തുനിന്ന്‌ കിളിമാനൂര്‍ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ആനന്ദന്‍മുക്ക്, കൊപ്പം വഴിയും കിളിമാനൂരില്‍നിന്ന് കടയ്ക്കല്‍ കല്ലറ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ വയ്യാറ്റിന്‍കര, കൊപ്പം, ആനന്ദന്‍മുക്ക് വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്തുവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
disqus,
© all rights reserved
made with Kadakkalnews.com