Responsive Ad Slot

Slider

അടയമണ്‍ കയറ്റം ഇനി കഠിനമല്ല

അടയമണ്‍ കയറ്റം ഇനി കഠിനമല്ലയ്യപ്പാ. സംസ്ഥാന പാതയില്‍ നിന്ന് മലയോര ഗ്രാമങ്ങളിലേക്കും അവിടന്ന് കടയ്ക്കല്‍ കുളത്തൂപ്പുഴ - തെങ്കാശി നാഷണല്‍ ഹൈവേയിലേക്ക് ബന്ധിപ്പിക്കുന്നതുമായ

കിളിമാനൂര്‍: അടയമണ്‍ കയറ്റം ഇനി കഠിനമല്ലയ്യപ്പാ. സംസ്ഥാന പാതയില്‍ നിന്ന് മലയോര ഗ്രാമങ്ങളിലേക്കും അവിടന്ന് കടയ്ക്കല്‍ കുളത്തൂപ്പുഴ - തെങ്കാശി നാഷണല്‍ ഹൈവേയിലേക്ക് ബന്ധിപ്പിക്കുന്നതുമായ കുറവന്‍കുഴി - തൊളിക്കുഴി റോഡിലെ അടയമണ്‍ കയറ്റത്തിന്റെ കഠിന അവസ്ഥയ്ക്ക് ആശ്വാസമാകുന്നു. കുറവന്‍കുഴി മുതല്‍ - അടയമണ്‍ കയറ്റത്തിന്റെ അടിവശം വരെ ബി.എം ആന്‍ഡ് ബി.സി നിലവാരത്തില്‍ 3.2 കോടി രൂപക്ക് റോഡ് ആധുനിവത്കരിച്ചങ്കിലും തുടര്‍ന്ന് അങ്ങോട്ടുള്ള ഒരു കിലോമീറ്റര്‍ റോഡും കയറ്റവും ശോചനീയവസ്ഥയിലായിരുന്നു. അര നൂറ്റാണ്ട് മുന്‍പ് വരെ അടയമണ്‍ വരെ മാത്രമേ വാഹനങ്ങള്‍ വരുകയുള്ളായിരുന്നു. തുടര്‍ന്ന് കൊടും കയറ്റമായ അടയമണ്‍ കയറ്റത്തില്‍ റോഡ് നിര്‍മ്മിക്കുകയായിരുന്നു.

നിരവധി തവണ റോഡ് വികസനം ഒക്കെ വന്നിട്ടും അടയമണ്‍ കയറ്റം കഠിനമായി തന്നെ നിലകൊണ്ടു. റോഡിന്റെ വശങ്ങളിലെ കുന്നുകള്‍ ഇടിഞ്ഞു വീണും, റോഡിലേക്ക് എപ്പോള്‍ വേണമെങ്കിലും നിലം പതിക്കാവുന്ന തരത്തില്‍ നില്‍ക്കുന്ന വൃക്ഷങ്ങളുമായി അപകടവസ്ഥയിലായിരുന്നു കയറ്റത്തിന്റെ അവസ്ഥ. ഇത് ചൂണ്ടി കാട്ടി കേരളകൗമുദി " അടയമണ്‍ കയറ്റം കഠിനം തന്നയ്യപ്പാ " എന്ന് വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് എം.എല്‍.എ ഫണ്ടില്‍ നിന്ന് ആറ് കോടി രൂപ അനുവദിക്കുകയുമായിരുന്നു. അടയമണില്‍ നിന്ന് മൂന്നു കല്ലും മൂട് വരെ 3 കോടി രൂപയും, ആനന്ദന്‍ മുക്കില്‍ നിന്ന് മൊട്ടക്കുഴി വരെ 3 കോടി രൂപ അനുവദിക്കുകയും പണി ആരംഭിക്കുകയും ചെയ്തു.
disqus,
© all rights reserved
made with Kadakkalnews.com