ഇന്ന് രാത്രി എട്ടരയോടെ കടയ്ക്കൽ സ്വാമിമുക്കിലായിരുന്നു അപകടം. ടൂറിസ്റ്റ് ബസ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിൽ വന്ന ബൈക്ക് ബസിന്റെ വശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ബൈക്ക് പുറത്തേക്ക് എടുത്ത് ഇരുവരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സനു മരിച്ചിരുന്നു. ഷാനെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ വഴിമധ്യ മരിക്കുകയായിരുന്നു.
സനുവിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും, ഷാന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. കടയ്ക്കൽ പോലീസ് കേസെടുത്തു