Responsive Ad Slot

Slider

മാരകായുധങ്ങളുമായി നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ പിടിയില്‍

കടയ്ക്കല്‍ പൊതുസ്ഥലത്ത് മരാകയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഭീകാരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്ത രണ്ടുപേരെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ വളവുപച്ച കരിക്കം കുണ്ടുമണ്‍ സൂര്യകുളത്ത് വീട്ടില്‍ നൗഫൽ (23), കിഴക്കുംഭാഗം പരുത്തിവിള കെ കെ നിവാസ് വീട്ടിൽ മുഹമ്മദ് അഫ്‌ലഹ് (24) എന്നിവരാണ്

കടയ്ക്കല്‍: പൊതുസ്ഥലത്ത് മരാകയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ഭീകാരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്ത രണ്ടുപേരെ കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ ചിതറ മുള്ളിക്കാട് സൂര്യമംഗലത്ത് വീട്ടില്‍ അബ്ദുള്‍ മനാഫിന്റെ മകന്‍ നൗഫല്‍ (24),അബ്ദുള്‍ ഖരീമിന്റെ മകന്‍ മുഹമ്മദ് അഫ്‌ലഹ് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് വിവിധയിനം മാരകായുധങ്ങളും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. കടയ്ക്കല്‍ ആഴാന്തകുഴി പ്രദേശത്ത് ബൈക്കില്‍ മാരകായുധങ്ങളുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയായിരുന്നു. വടിവാള്‍ അന്തരീക്ഷത്തില്‍ ചുഴറ്റിയും, ടാര്‍ റോഡില്‍ ഉറച്ചു തീപ്പൊരി പാറിക്കുകയും ചെയ്തതോടെ ജനം പരിഭ്രാന്തരായി. 

ഇതോടെ നാട്ടുകാരില്‍ ചിലര്‍ ഇവരുടെ നടപടികള്‍ ചോദ്യം ചെയ്തു. ഇതോടെ നാട്ടുകാര്‍ക്ക് നേരെ അസഭ്യം പറഞ്ഞ പ്രതികള്‍ ഭീഷണി മുഴക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ കടയ്ക്കല്‍ എസ്ഐ സജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
disqus,
© all rights reserved
made with Kadakkalnews.com