ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ആര്‍. എസ്. ബിജു അദ്ധ്യക്ഷനായ ചടങ്ങിന് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. ശ്യാമള സോമരാജന്‍ സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. പി. ആര്‍. പുഷ്കരന്‍ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്. സ്ഥിരംസമിതി അദ്ധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ബിജു ശിവദാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥകൂടിയായ ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്രീമതി. നൂര്‍ജഹാന്‍ കൃതജ്ഞത അറിയിച്ചു. ചടങ്ങില്‍ തിരുവനന്തപുരം, കവടിയാര്‍, ശാന്തി യോഗ ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീമതി. പി. ശാന്തകുമാരി യോഗ ക്ലാസ് നയിച്ചു.