കടയ്ക്കൽ: സമാധാനപൂർണ്ണവും വിജയകരവുമായ ദാമ്പത്യ ജീവിതത്തിന് യുവതി യുവാക്കൾക്ക് വിവാഹ പൂർവ്വ കൗൺസിലിംഗ് ക്ലാസ്സുകൾ ഏറെ ഫലപ്രദമാകുമെന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അരുണാദേവി. കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കടയ്ക്കൽ എം. എസ്. എം അറബിക് കോളേജിൽ നടന്ന് വന്ന ചതുർദിന പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സിന്റെ സമാപന സെക്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കോളേജ് ഡയറക്ടർ ഡോ : എം. എസ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി. ആർ പുഷ്കരൻ പരിശീലനം നേടിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോർഡിനേറ്റർ ഡോ : ഷാജിവാസ്,
കല്ലറ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം എസ്. എം റാസി, കണ്ണനല്ലൂർ പരിശീലനകേന്ദ്രം പ്രിൻസിപ്പൽ ഡോ : ബിനു, അഞ്ചൽ സഹദേവൻ, ഹുസ്ന മജീദ്, രമ്യ (കോളേജ് സ്റ്റാഫ്), ഉനൈസ് നിലമേൽ, മുഹമ്മദ് സുഹൈൽ, നസ്വീഹ ചാറയം പ്രസംഗിച്ചു.