Responsive Ad Slot

Slider

കടയ്ക്കലിൽ നിയമ സഹായ ക്ലിനിക്ക് ഉത്‌ഘാടനം ചെയിതു





കടയ്ക്കൽ: താലൂക്ക് ലീഗിൽ സർവീസസ് കമ്മിറ്റിയുടെ കീഴിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച നിയമ സഹായ ക്ലിനിക്കിന്റെ ഉത്‌ഘാടനം ബഹുമാന്യനായ കടയ്ക്കൽ ഫസ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അഡ്വക്കറ്റ് യു. കൃഷ്ണനുണ്ണി നിർവഹിച്ചു. 

29/10/2019 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ. എസ് ബിജു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആർ ലത സ്വാഗതം പറഞ്ഞു. കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ഉണ്ണികൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ജനപ്രതിനിധികൾ, കൊട്ടാരക്കര താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റി പ്രതിനിധികൾ, കടയ്ക്കൽ ബാർ അസോസിയേഷൻ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തു നിന്നുള്ളവർ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
disqus,
© all rights reserved
made with Kadakkalnews.com