കടയ്ക്കൽ: കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കരകുളം ഗ്രാമീണ പഠനകേന്ദ്രം വഴി നടപ്പിലാക്കിയ പദ്ധതിയാണ് ഭൗമ വിവര പഞ്ചായത്ത്. ജിയോ മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിന്റെ സമ്പൂർണ്ണ വിവരങ്ങളും ശേഖരിച്ച് വിരൽ തുമ്പിലെത്തിക്കുന്ന പ്രസ്തുത പദ്ധതി പ്രവർത്തന സജ്ജമായിരിക്കുകയാണ്.
ഇത്തരത്തിൽ ജിയോ മാപ്പിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഗ്രാമപഞ്ചായത്തിന്റെ ഒരു സമ്പൂർണ്ണ ഡേറ്റാബേസ് തയ്യാറാക്കുന്ന കൊല്ലം ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്ത് ആണ് കടയ്ക്കൽ. ഉദ്ഘാടന സജ്ജമായ ടി പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും ഉള്ള അന്തിമ പരിശീലനവും അപ്ഡേഷനും 30/10/2019 ബുധനാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളും സെക്രട്ടറി ഉൾപ്പെടെയുള്ള എല്ലാ ജീവനക്കാരും നിർവ്വഹണ ഉദ്യോഗസ്ഥരും ടി പരിപാടിയിൽ പങ്കെടുത്തു.