കടയ്ക്കല്‍: അദ്ധ്യാപകനെ വിദഗ്ദ്ധമായി പറ്റിച്ച് എടിഎം കാര്‍ഡില്‍ നിന്നും പണം തട്ടിയെടുത്തതായി പരാതി. എടിഎം കാര്‍ഡ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഓണ്‍ലൈന്‍ വഴി ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടിയെടുത്തതായാണ് കൊല്ലം കടയ്ക്കല്‍ മേലേ അറ്റം വീട്ടില്‍ സക്കീര്‍ ഹുസൈന്‍ പരാതിപ്പെട്ടിരിക്കുന്നത്. കുമ്മിള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനാണ്. 14500 രൂപ നഷ്ടപ്പെട്ടത്.
എസ്ബിഐയുടെ ഹെഡ് ഓഫീസില്‍ നിന്നാണെന്നു പറഞ്ഞായിരുന്നു സക്കീര്‍ ഹുസൈന് ഫോണ്‍ വന്നതെന്നും കാര്‍ഡിന്റെ കാലാവധി നഷ്ടപ്പെട്ടെന്നും പുതുക്കാന്‍ നമ്ബര്‍ പറയണമെന്നും ആവശ്യപ്പെടുകയായിരുന്നു. കാര്‍ഡിലെ നമ്ബറും ഒടിപി നമ്ബറും പറഞ്ഞുകൊടുത്ത സക്കീര്‍ ഹുസൈന് പിന്നീടാണ് പണം നഷ്ടപ്പെട്ടതായി മനസിലായത്.
കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബംഗാള്‍ ബിഗ് ബസാര്‍ റിവര്‍ സൈഡ്മാളില്‍ നിന്നു മൊബൈല്‍ വാങ്ങുന്നതിന് പണം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.