പാങ്ങോട്: രാത്രികാലങ്ങളില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തിവരുന്ന ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട പാങ്ങോട് പുതുശ്ശേരി ചരുവിള പുത്തന്‍വീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന ലിനുവിനെ (30) പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഭരതന്നൂര്‍ ശിവക്ഷേത്രത്തിന് സമീപം കിഴക്കേ കുന്നില്‍ പുത്തന്‍വീട്ടില്‍ ഓമനയുടെ വീട്ടില്‍ കയറി ഒളിച്ചിരുന്ന ശേഷം വീട്ടമ്മയായ ഓമനയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാലയും വീട്ടുപകരണങ്ങളും മോഷ്ടിച്ച പാലച്ചിറ ഭാഗത്ത് ഒളിവില്‍ കഴിഞ്ഞുവന്ന ലിനുവിനെയാണ് പോലീസ് പിടികൂടിയത്.
കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ലിനു നിരവധി മോഷണക്കേസിലും ചടയമംഗലം എക്സൈസില്‍ അബ് ക്കാരി കേസിലും പ്രതിയാണ്.
ഓമനയുടെ സ്വര്‍ണമാലയും വീട്ടുപകരണങ്ങളും ചന്തുവിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു.പാങ്ങോട് സി.ഐ.എന്‍.സുനീഷ്, എസ് .ഐ.ജെ അജയന്‍, ജി .എസ് .ഐ. സുലൈമാന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ് .താഹിര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍. രഞ്ജിത്ത് രാജ്, എന്‍.എസ്.ജാഫര്‍, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതി ചെയ്തത്.