Responsive Ad Slot

Slider

കടയ്ക്കലിൽ കൊലപാതക പരമ്പര : വില്ലനാകുന്നത് ലഹരി ഉപയോഗം | Kadakkal News

കടയ്ക്കൽ പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം അടിപിടിയിലും കൊലപാതക ത്തിലും കലാശിക്കുന്നത് തുടർക്കഥയാകുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നുകൊലപാതകംങ്ങളാണ് കടലിൽ നടന്നത്. മദ്യപാനം മൂലമുള്ള തമ്മിൽതല്ലും കൊലപാതകവും പതിവായതോടെ ആശങ്കയിലാണ് കടയ്ക്കൽ ഗ്രാമവാസികൾ

കടയ്ക്കൽ: കടയ്ക്കൽ പ്രദേശത്ത് ലഹരി വസ്തുക്കളുടെ ഉപയോഗം അടിപിടിയിലും കൊലപാതക ത്തിലും കലാശിക്കുന്നത് തുടർക്കഥയാകുന്നു. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് മൂന്നു മാസങ്ങൾക്കുള്ളിൽ മൂന്നുകൊലപാതകംങ്ങളാണ് കടലിൽ നടന്നത്. മദ്യപാനം മൂലമുള്ള തമ്മിൽതല്ലും കൊലപാതകവും പതിവായതോടെ ആശങ്കയിലാണ് കടയ്ക്കൽ ഗ്രാമവാസികൾ.

വളവുപച്ച മഹാദേവര്കുന്നിൽ ബഷീറിന്റെ കൊലപാതകംമാണ് ആദ്യ സംഭവം. മദ്യലഹരിയിലെത്തിയ ഷാജഹാൻ മരച്ചീനി വ്യാപാരി ആയ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് രണ്ടാമത്തെ കൊലപാതകം നടന്നത് . തുടയുന്നയർ വെളന്തറ സ്വദേശി രാധാകൃഷ്ണ പിള്ളയാണ് പിന്നീട് കൊലപ്പെട്ടത് . പിന്നീടപലതവണ മദ്യപാനവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ സംഘർഷങ്ങ ഉണ്ടായി. കഴിഞ്ഞദിവസം ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം സുഹൃത്തിനെ തടിക്കഷ്ണം കൊണ്ട് തലയ്ക്ക്ടിച്ച കൊലപ്പെടുത്തിയ സംഭവത്തോടെയാണ് നാട്ടുകാരുടെ ഭീതിവർദ്ധിച്ചത്. 

ഈ മേഖലയിൽ മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഭ്യത് കൂടിയിട്ടുണ്ട്. കടയ്ക്കൽ താലൂക്കാശുപത്രിയിൽ ഒരു ഡീ-അഡിക്ഷൻ സെന്റർ തുടങ്ങണമെന്ന ആവശ്യവും ശക്തമാണ്. മദ്യത്തിന്റെ അമിതമായ ഉപയോഗത്തിനെതിരെ ബോധവൽകരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് നാട്ടുകാർ പറയുന്നു.
disqus,
© all rights reserved
made with Kadakkalnews.com