കടയ്ക്കൽ: വി.ഫ്.സി ചിങ്ങേലി യൂണിറ്റ് വെൽഫെർ പ്രോഗ്രാം
ദളപതി വിജയ് യുടെ 45 മത് പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി വി.ഫ്.സി കടയ്ക്കൽ ഏരിയ കമ്മിറ്റി ബഡ്‌സ് സ്കൂളിലെ കുട്ടികൾക്ക് ഒരു നേരത്തെ ആഹാരം വിതരണം ചെയ്തു.അഭിനന്ത് ( വി.ഫ്.സി കടയ്ക്കൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് ) അധ്യക്ഷതയിൽ , അമൽ കൃഷ്ണ ( വി.ഫ്.സി കടയ്ക്കൽ ഏരിയ കമ്മിറ്റി ട്രെഷറാർ) സ്വാഗതം ആശംസിച്ചു.

ശ്രീ R.S ബിജു (കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യുകയും, യദു ( വി.ഫ്.സി കടയ്ക്കൽ ഏരിയ കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ) നന്ദി അറിയിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി 20 കുട്ടികൾക്കുള്ള പാഠ പുസ്തകങ്ങൾ ഗവ. ഹ.സ്.സ് കടയ്ക്കൽ സ്കൂളിലെ പ്രിൻസിപ്പലിന് ചിങ്ങേലി വിജയ് ഫാൻസ് യൂണിറ്റ് കൈമാറുകയും, 25 കുടുംബങ്ങൾക്ക് 5 കിലോ അരി വീതം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖേന ചിങ്ങേലി വിജയ് ഫാൻസ് യൂണിറ്റ് കൈമാറി.
കൂടാതെ ഗുരുതരാവസ്ഥയിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് കെയറിൽ കഴിയുന്ന ഒരു രോഗിക്ക് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഖേന ചിങ്ങേലി വിജയ് ഫാൻസ് യൂണിറ്റ് ധനസഹായം നൽകുകയും, വാഹനാപകടത്തിൽ ഗുരുതര പരിക്കുപറ്റി തിരുവനന്തപുരം അനന്തപുരിയിൽ ചികിത്സയിൽ കഴിയുന്ന ആറ്റിങ്ങൽ പോളിയിലെ ഒന്നാം വർഷ വിദ്യാർത്ഥി അജീഷിന് ധനസഹായം ആയി ₹21000 രൂപ നൽകുകയും ചെയ്തു.