Responsive Ad Slot

Slider

ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷങ്ങള്‍ പിടികൂടി

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആഹാരം പാകംചെയ്യുന്നതിനെതിരെ കര്‍ശന നടപടിയുമായി നഗരസഭാ ആരോഗ്യവിഭാഗം.നഗരത്തിലെ പല ഹോട്ടലുകളിലെയും അടുക്കളകള്‍ തികച്ചും വൃത്തിഹീനമെന്ന് പരിശോധനയില്‍ കണ്ടെത്തി.

കൊട്ടാരക്കര: വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ആഹാരം പാകംചെയ്യുന്നതിനെതിരെ കര്‍ശന നടപടിയുമായി നഗരസഭാ ആരോഗ്യവിഭാഗം.നഗരത്തിലെ പല ഹോട്ടലുകളിലെയും അടുക്കളകള്‍ തികച്ചും വൃത്തിഹീനമെന്ന് പരിശോധനയില്‍ കണ്ടെത്തി. പുലമണിലെ ഒരു ഹോട്ടില്‍ ആഹാരം പാകംചെയ്യുന്നിടത്തുതന്നെയാണ് ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതും വസ്ത്രങ്ങള്‍ അലക്കുന്നതും. മാലിന്യങ്ങളും മലിനജലവും കെട്ടിക്കിടക്കുന്നിടത്താണ് ആഹാരം പാകംചെയ്യുന്നത്. പഴകിയ ആഹാരവും ഇവിടെ കണ്ടെത്തി. നഗരത്തില്‍ പരിശോധന നടത്തിയ 12 ഹോട്ടലുകളിലും അനാരോഗ്യപരമായ സാഹചര്യത്തിലാണ് ആഹാരം പാകംചെയ്യുന്നതെന്ന്‌ കണ്ടെത്തി.
disqus,
© all rights reserved
made with Kadakkalnews.com