Responsive Ad Slot

Slider

കടയ്ക്കൽ കാഞ്ഞിരത്തുംമൂട് RKV ബസിടിച്ച് 48 കാരന്‍ മരിച്ചു | Kadakkal News

അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരനായ 48 കാരന്‍ മരിച്ചു. എട്ടരയോടെ കാഞ്ഞിരത്തുംമൂട്ടിലാണ് അപകടം

കടയ്ക്കൽ: അമിത വേഗതയില്‍ എത്തിയ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരനായ 48 കാരന്‍  മരിച്ചു. എട്ടരയോടെ കാഞ്ഞിരത്തുംമൂട്ടിലാണ് അപകടം ഉണ്ടായത്. ഐരക്കുഴി സ്വദേശി കലാമാണ് മരിച്ചത്. മടത്തറയില്‍ നിന്നും ചിറയിന്‍കീഴ്‌ ഭാഗത്തേക്ക് പോവുകയായിരുന്ന ആര്‍ കെ വി എന്ന ബസാണ് അപകടം ഉണ്ടാക്കിയത്. കാലമിനെ ഇടിച്ച് തെറിപ്പിച്ച ശേഷം ഇയാളുടെ ശരീരത്തുകൂടി ബസ് കയറിയിറങ്ങി. കലാം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ബസ് അമിത വേഗതിയലാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. കടയ്ക്കല്‍ പോലീസ് എത്തി മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com