Responsive Ad Slot

Slider

കടയ്ക്കൽ നാട്ടുകാരെ ഭീതിയിലാക്കി വീണ്ടും ബസ് അപകടം | Kadakkal News

പാങ്ങല്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ഒരാള്‍ക്ക് ഗുരുതരപരിക്ക് മണിക്കൂറുകളുടെ ഇടവേളയില്‍ കൊല്ലം കടയ്ക്കലില്‍ മൂന്നപകടം. അതില്‍ രണ്ടിനും കാരണമായിരിക്കുന്നത് സ്വകാര്യബസുകളുടെ അമിതവേഗതയും അശ്രദ്ധയും.

കടയ്ക്കൽ: പാങ്ങല്കാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ഒരാള്‍ക്ക് ഗുരുതരപരിക്ക് മണിക്കൂറുകളുടെ ഇടവേളയില്‍ കൊല്ലം കടയ്ക്കലില്‍ മൂന്നപകടം. അതില്‍ രണ്ടിനും കാരണമായിരിക്കുന്നത് സ്വകാര്യബസുകളുടെ അമിതവേഗതയും അശ്രദ്ധയും. ഇന്നലെ കാഞ്ഞിരത്തുംമൂടിന് സമീപം ബസ് ഇടിച്ചു തെറിപ്പിച്ചു കലാം എന്നയാള്‍ മരിച്ചതിനു തൊട്ടുപിന്നാലെ ഇന്ന് രാവിലെ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കടയ്ക്കല്‍ പാങ്ങലുകാടിന് സമീപം വച്ചാണ് ഇന്ന് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബസുകളുടെ അമിത വേഗത കടയ്ക്കല്‍ പാതയില്‍ എടുത്തിട്ടുള്ളത് നിരവധി മനുഷ്യ ജീവനുകളാണ്. പലതവണ പരാതി നല്‍കിയിട്ടും അമിത വേഗതക്ക് തടയിടാന്‍ മോട്ടോര്‍ വാഹനവകുപ്പോ പോലീസോ നടപടി സ്വീകരിച്ചിട്ടില്ല.
disqus,
© all rights reserved
made with Kadakkalnews.com