കടയ്ക്കൽ: കടയ്ക്കൽ കിഴക്കൻ മേഖലയിലെ ചന്തകളിൽ നിന്നു മത്സ്യം വാങ്ങി കറിവച്ചു കഴിക്കാൻ ജനങ്ങൾ ഭയപ്പെടുന്നു. രാസ വസ്തു കലർത്തിയ അഴുകിയ മത്സ്യം വിൽപന കൂടുന്നതാണ് കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി കടയ്ക്കൽ, കിഴക്കുംഭാഗം, ഐരക്കുഴി, നിലമേൽ മാർക്കറ്റുകളിൽ നിന്നു വാങ്ങിയ മത്സ്യം കഴിച്ച് ഏറെ പേർ വയറിളക്കം ചർദിയും ഉണ്ടായി. തിങ്കളാഴ്ച കടയ്ക്കൽ ചന്തയിൽ നിന്നു മത്സ്യം വാങ്ങി വീട്ടിലെത്തിയപ്പോൾ അഴുകിയതെന്നു വ്യക്തമായി. തുടർന്നു മത്സ്യം തിരിച്ചേൽപിച്ചു പൈസ മടക്കി വാങ്ങിയ സംഭവം ഉണ്ടായി. കമ്മിഷൻ കടകളിൽ നിന്നു കൊണ്ടു വരുന്ന മത്സ്യംമാണു കുടുതലും അഴുകിയ നിലയിൽ കാന്നത്. പഞ്ചായത്തും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഏറെ തവണ മത്സ്യം പിടികൂടിയിരുന്നു. എന്നാൽ നടപടി സ്വീകരിച്ചില്ല . പരിശോധന പേരിന് മാത്രമാണന്നു മനസിലാക്കിയപ്പോഴാണ് അഴുകിയ മത്സ്യ വിൽപന കൂടി നത്. വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്ക് കൊണ്ടു പോയ ശേഷം വിൽക്കാതെ വരുന്ന മത്സ്യം സംയാഹ്ന ചിന്തകളിൽ വിൽക്കപ്പ്ടുന്നതിം പതിവാണ് . മത്സ്യം പിടികൂടി കേസ് എടുക്കുന്നതിന് തയ്യാളുമ്പോൾ രാഷ്ടീയ ഇടപെടൽ മുലം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചാഞ്ഞും പിനോട്ട് പോകുന്നതായി ആരോപ്ണം ഉണ്ട്.
Source : manorama