പ്രശസ്ത സാഹിത്യകാരൻ ശ്രീ. ഏഴാച്ചേരി രാമചന്ദ്രൻ വിശിഷ്ടാതിഥിയാകും.കഴിഞ്ഞ അദ്ധ്യയന വർഷം പദ്ധതിയിലൂടെ പരീക്ഷയെഴുതി എസ്സ്.എസ്സ്.എൽ.സി , പ്ലസ്സ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ പുരസ്കാരം നൽകി അനുമോദിക്കും.
കടയ്ക്കൽ, കുമ്മിൾ, ചിതറ, കുറ്റിക്കാട് സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത പഠിക്കാൻ സമർദ്ധരും സാമ്പത്തിക പിന്നോക്കാവസ്ഥയുള്ളവരുമായ 100 SSLC, Plus two വിദ്യാർത്ഥികൾക്കാണ് പഠനസഹായം നൽകുന്നത്. കഴിഞ്ഞ അദ്ധ്യയനവർഷം ഈ പദ്ധതിയിലൂടെ പരീക്ഷയെഴുതിയ 14 പേർക്ക് ഫുൾ Aപ്ലസും 5 പേർക്ക് 9 ഏപ്ലസും ലഭിച്ചു. 2015 മുതൽ ദയട്രസ്റ്റ് അക്ഷരക്കൂട്ട് പഠനസഹായപദ്ധതി നടത്തി വരുന്നു.
സാമ്പത്തികശേഷിയില്ലാത്ത കുട്ടികൾക്ക് പഠനോപകരണങ്ങളും സ്പെഷ്യൽ ട്യൂഷനും ബോധവൽക്കരണ ക്ലാസ്സുകളും നൽകി ഉന്നതവിജയം ഉറപ്പാക്കുകയാണ് പദ്ധതി യുടെ ലക്ഷ്യം. സ്കൂൾ ഹെഡ്മാസ്റ്റർമാരും സാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.