Responsive Ad Slot

Slider

കടയ്ക്കല്‍ - ഇട്ടിവ പഞ്ചായത്തിലെ ജനങ്ങള്‍ ദാഹിച്ചു വലയുന്നു | Kadakkal News

ഇട്ടിവ പഞ്ചായത്തിലെ വിവിധമേഖലകളിലെ ജനങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്നു . മഞ്ഞപ്പാറ, വയ്യാനം, ചുണ്ട, പട്ടാണിമുക്ക്, കോട്ടുക്കല്‍, മണലുവട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം അതിരൂക്ഷമായിരിക്കുകയാണ് .

കടയ്ക്കല്‍: കടയ്ക്കല്‍ ഇട്ടിവ പഞ്ചായത്തിലെ വിവിധമേഖലകളിലെ ജനങ്ങള്‍ ദാഹജലത്തിനായി നെട്ടോട്ടമോടുന്നു. കൊടുംചൂടില്‍ വെന്തുരുകയാണ് ഇവിടത്തെ ജനം. ജലാശയങ്ങള്‍ വറ്റിത്തുടങ്ങിയതോടെ ഇവര്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടവും തുടങ്ങി. മഞ്ഞപ്പാറ, വയ്യാനം, ചുണ്ട, പട്ടാണിമുക്ക്, കോട്ടുക്കല്‍, മണലുവട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. കിണറുകളും കുളങ്ങളും തോടുകളും വറ്റിവരണ്ട നിലയിലായിട്ടും പഞ്ചായത്ത് അധികൃതര്‍ ഈ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതി പറഞ്ഞു. പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലും 22 വാര്‍ഡുകളിലും കുടിവെള്ളം കിട്ടാതായിട്ട് നാളുകള്‍ കഴിഞ്ഞു. ദൂര സ്ഥലങ്ങളില്‍ നിന്നുമാണ് പ്രദേശവാസികള്‍ വെള്ളം കൊണ്ടുവരുന്നത്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
disqus,
© all rights reserved
made with Kadakkalnews.com