Responsive Ad Slot

Slider

KSEB ബില്ലിലെ അഡിഷണൽ ക്യാഷ് ഡിപ്പോസിറ്റ് വിവരങ്ങളും വിശദികരണവും

ബില്ലിനോടൊപ്പം Cash Deposit ന് പലിശ , Cash deposit തുക തിരിച്ചു നല്‍കല്‍ , കൂടാതെ Additional Cash deposit വാങ്ങല്‍ എന്നിവയുണ്ട്.

പ്രിയ ഉപഭോക്താക്കളെ ,
താങ്കളുടെ  ജൂണ്‍ ജൂലൈ മാസത്തിലെ വൈദ്യുതി ബില്ലിനോടൊപ്പം Cash Deposit ന്  പലിശ , Cash  deposit തുക തിരിച്ചു നല്‍കല്‍ , കൂടാതെ Additional Cash  deposit വാങ്ങല്‍ എന്നിവയുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വൈദ്യുതിയുടെ ഉപഭോഗത്തിനനുസരിച്ചാണ്
ഈ തുകകള്‍ നല്‍കുന്നതും.
Cash deposit Interest ; നാം വൈദ്യുതി connection എടുക്കമ്പോള്‍ connected Load അനുസരിച്ച്  Cash  deposit  അടക്കാറുണ്ട്.  ഈ തുക ഒരു മാസത്തേ Bill ന്റ്റേ  മൂന്ന് ഇരട്ടിയാണ് (ദ്വൈമാസം) Monthly Bill ആണെങ്കില്‍  രണ്ടിരട്ടി,  ഈ തുകയ്ക്ക്   Kseb ഓരോ സാമ്പത്തിക വര്‍ഷവും പലിശ നല്‍കുന്നുണ്ട്. (ഇത് മെയ് മാസം ആണ് ഡിമാന്റ് ചെയ്തതും) ഉദാഹരണം  600 രൂപ യാണ്  CD  തുക യെങ്കില്‍  47/=   കിട്ടും. 2017-18 വർഷം 7.75% ആയിരുന്നു പലിശ നിരക്ക്. ഈ കണക്കാക്കുന്ന തുക മെയ് മാസ ബില്ലിൽ adjustment ആയി കാണിച്ച് കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള കാശ് ആയി ബില്ലിൽ കാണിക്കുക ഉള്ളൂ.
Cash deposit  Refund : താങ്കളുടെ  deposit  തുക  കഴിഞ്ഞ വർഷ കാലയളവിലെ Current Bill ന്റേ   മൂന്ന് ഇരട്ടിയേക്കാളും കൂടുതലാണെങ്കില്‍  അധികമുള്ള  തുക തിരിച്ച്  ലഭിയ്ക്കും ഉദാ.÷ 
Bi -month Bill  300 Rs. ആണെങ്കില്‍ 150 Rs ആണ്  താങ്കളുടെ  Monthly average.  ie; 150×3=450 താങ്കള്ക്ക്  തിരിച്ച്  ലഭിയ്ക്കുന്നത് 600_450=150 Rs. അത്രയും തുക നിങ്ങളുടെ Advance ലേക്ക് പോകും. അതും advance ആയി കാണിച്ച് ബില്ലിൽ കുറക്കും. ബാക്കി തുകയേ അടയ്ക്കാനുള്ള കാശ് ആയി ബില്ലിൽ കാണിക്കുക ഉള്ളൂ.
Additional  Cash  deposit (ACD) : താങ്കളുടെ  Bill തുക  Monthly  average  150  Rs. ആയിരിയ്ക്കുകയും  എന്നാല്‍  താങ്കളുടെ  ഉപഭോഗം കൂടുതല്‍  ആകയാല്‍ Monthly  average  300 Rs. ആകുകയും,  300 ന്റേ  മൂന്ന് ഇരട്ടി  900 Rs. ആകയാല്‍, താങ്കളുടെ , Cash deposit  600 Rs. ഉള്ളൂ .ആയതിനാല്‍  900 - 600 =300 Rs. Additional  Bill  അടയ്ക്കേണ്ടതായി വരും.
Source: Kseb
disqus,
© all rights reserved
made with Kadakkalnews.com