കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിലെ തുമ്പോട്, ഇട്ടിവ പഞ്ചായത്തിലെ നെടുംപുറം വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂൺ 27 ന് നടക്കും. നാമനിർദേശ പത്രികകൾ ജൂൺ 7 ന് വൈകിട്ട് 3 മണി വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന ജൂൺ10 ന്. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 12. വോട്ടെണ്ണൽ 28 ന്.