Responsive Ad Slot

കടയ്ക്കൽ മന്നാനിയയിൽ പ്രാർത്ഥനാസമ്മേളനം

കടയ്ക്കൽ: അനാഥരായ പെൺകുട്ടികൾക്ക് അഡ്മിഷൻനൽകി വിദ്യാഭ്യാസവും താമസവും ഒരുക്കി വിവാഹം നടത്തിച്ചു കൊടുക്കുന്ന സ്ഥാപനമായ കടയ്ക്കൽ മുക്കുന്നം മന്നാനിയ്യാ ബനാത്ത്യതീംഖാനയിൽ റമദാൻ 27 ഏപ്രിൽ 7ന് പ്രാർത്ഥനാസമ്മേളനം നടക്കും. ഉച്ചയ്ക്ക് 2ന് പ്രമുഖ പ്രഭാഷകനായ ഹാഫിസ് കുമ്മനം നിസാമുദീൻ മൗലവി അസ്ഹരി റമദാൻ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് പ്രമുഖപണ്ഡിതരും നേതാക്കളും സംഗമിക്കുന്ന പ്രാർത്ഥനാസമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത്ഫെഡറേഷൻ പ്രസിഡന്റും ജാമിഅ മന്നാനിയാ സെക്രട്ടറിയുമായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ഇഫ്താർ സംഗമത്തോടെയാണ് പ്രാർത്ഥനാസമ്മേളനം സമാപിക്കുന്നത്. പ്രാർത്ഥനാസമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുക്കും.

ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ നിന്നുള്ള അറിയിപ്പ്

ചടയമംഗലം; ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ നിന്ന് 2018 മുതല്‍ 2021 വരെ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളുടെ കരുതല്‍ധനം കൈപ്പറ്റുന്നതിനായി ഏപ്രില്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം.

താല്‍ക്കാലികനിയമനം

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് താല്‍ക്കാലികനിയമനം നടത്തും. യോഗ്യത: റ്റി.സി.എം.സി രജിസ്‌ട്രേഷനോടുകൂടിയുള്ള എം.ബി.ബി.എസ് ബിരുദം. പ്രായപരിധി 40. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഏപ്രില്‍ 17 രാവിലെ 11ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 
വിവരങ്ങള്‍ക്ക് www.gmckollam.edu.in ഫോണ്‍-0474 2572572, 2572574.

നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി

ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി. ഇതുവരെ 15 പേര്‍ (ഡമ്മികള്‍ ഉള്‍പ്പടെ) നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, എസ്. ആര്‍. അരുണ്‍ബാബു (സി. പി. ഐ. (എം) ഡമ്മി), ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍, സ്വതന്ത്രരായ എം. എസ്. മനുശങ്കര്‍, പ്രേമചന്ദ്രന്‍ നായര്‍, ആര്‍. എസ്. പി. സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍, ശശികല റാവു ബി. ജെ. പി (ഡമ്മി) എന്നിവരാണ് സമര്‍പിച്ചത്.

വാഹന മോഷ്ടാവ് അറസ്റ്റിൽ

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിൽ നിന്ന് ഇരുചക്രവാഹനം കടത്തിക്കൊണ്ടു പോയ സംഭവത്തിലെ പ്രതി പിടിയിൽ. കഴിഞ്ഞ നവംബർ 3ന് പട്ടാപ്പകൽ കുളത്തൂപ്പുഴ ടൗണിൽ പാതയോരത്ത് നിറുത്തിയിരുന്ന ഇരു ചക്രവാഹനം കവർന്ന സംഭവത്തിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ചിതറ ദർഭക്കാട് കിഴക്കുംകര പുത്തൻവീട്ടിൽ റാഫിയെ (40) ആണ് കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ പൊലീസ് കോടതിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയത്. കുളത്തൂപ്പുഴ മുസ്ലീം പള്ളിക്ക് സമീപം വാഴക്കുല വ്യാപാരം നടത്തിവരുന്ന ഷാജഹാന്റെ ഉടമസ്ഥതയിലുള്ള സ്‌കൂട്ടറാണ് റാഫി അപഹരിച്ചത്.

കുളത്തൂപ്പുഴ ടൗണിൽ വ്യാപാരശാലകൾക്ക് മുന്നിലെ പ്രധാന പാതയിൽ നിന്ന് സമീപത്തെ അക്ഷയ കേന്ദ്രത്തിൽ പോയി മടങ്ങിയെത്തുന്നതിനിടയിലാണ് ഷാജഹാന്റെ വാഹനം റാഫി കടത്തിക്കൊണ്ടു പോയത്. ഒരാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരം മണ്ണന്തലക്ക് സമീപം പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ വാഹനം പൊലീസ് കണ്ടെത്തുകയായിരുന്നു.

സമീപത്തെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽ നിന്ന് മോഷണത്തിന് പിന്നിൽ റാഫിയാണെന്ന് തിരിച്ചറിയുകയും ചെയ്ത പൊലീസ് ഇതിനിടെ മറ്റൊരു മോഷണക്കേസിൽ പിടിയിലായ റാഫിയെ കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് കുളത്തൂപ്പുഴ പൊലീസ് ഏറ്റുവാങ്ങുകയായിരുന്നു. വാഹനമോഷണക്കേസ് ചുമത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തപാല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കുന്ന വിധം

ഇതരജില്ലകളില്‍ വോട്ടര്‍മാരായ ജില്ലയില്‍ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ ഫോം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ പരിശീലനകേന്ദ്രത്തിലെ ഹെല്‍പ്പ് ഡസ്‌കില്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷഫോമിനൊപ്പം പോസ്റ്റിംഗ് ഓഡറിന്റെ പകര്‍പ്പ്, വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹെല്‍പ്പ് ഡസ്‌കില്‍ നല്‍കണം.

തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയമനംലഭിച്ചിട്ടുള്ള രണ്ടാം പോളിങ്ങ് ഓഫീസര്‍, മൂന്നാം പോളിങ്ങ് ഓഫീസര്‍ എന്നിവരിലെ ഇതരജില്ലകളിലുള്ള വോട്ടര്‍മാരും ജില്ലയില്‍ ജോലിചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയ്ക്കായി നിയമനം ലഭിച്ചിട്ടുള്ളവരും ഫോറം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകര്‍പ്പും, തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഇപ്പോള്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ ഫോം 12 അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്നും വരണാധികാരി അറിയിച്ചു.

ചിതറ വേങ്കൊട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചിതറ: ചിതറ വേങ്കോട് സുബീഷിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തിരക്കാഥാകൃത്തും സംവിധായകനുമായ സുരേഷ് വെങ്കോടിൻ്റെ മകനാണ് സുബീഷ്. ചടയമംഗലം ജയകുമാർ ടയർ കടയിലെ ജീവനക്കാരനായിരുന്നു ആയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും

നാമനിര്‍ദേശം ഇന്ന് കൂടി മാത്രം; കൊല്ലത്തു ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ഇന്ന് (ഏപ്രില്‍ 4) കൂടി സമര്‍പിക്കാം. വൈകിട്ട് മൂന്ന് വരെയാണ് സമയം. ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍ എന്നിവരാണ് ഇതുവരെ സമര്‍പിച്ചത്.

വടംവലി മത്സരം ഫയർ ഫോഴ്സിന് വിജയം

കടയ്ക്കൽ: മൗലികാവകാശമായ വോട്ടെടുപ്പിൽ പരമാവധി പേരെ കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കാൻ ലക്ഷ്യമിട്ട് വൈവിദ്ധ്യമാർന്ന പ്രചരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചടയമംഗലം റേഞ്ച് എക്‌സൈസ് ടീമും കടയ്ക്കൽ ഫയർ ഫോഴ്‌സും തമ്മിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ഫയർ ഫോഴ്‌സ് ടീം വിജയിച്ചു. കൊട്ടാരക്കര എക്സൈസ് സി.ഐ എസ്.മോഹനൻ ഇരു ടീമുകളെയും അഭിനന്ദിച്ചു.


പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ: പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വാളക്കോട് പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നസീറിന്റെ മകൻ മുഹമ്മദ് റിസ്വാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ: കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഈ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തുന്നു. ഈ വ്യക്തിയെ കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് 108 ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ 21/03/2024 എത്തിക്കുകയും. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റഫർ ചെയ്യുകയും അവിടെ ചികിത്സയിലിരിക്കെ 02/04/2024 തീയതി പുലർച്ചെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഇയാളുടെ പേര് വിവരങ്ങളും മേൽവിലാസവും അറിവായിട്ടില്ല. ഇയാളെ കുറിച്ച് അറിയുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷൻ 04742422033, 9497980169, 9497987040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

അർച്ചെറി പരിശീലനം നൽകുന്നു

കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷൻ, ജില്ലാ ആർച്ചെറി അസോസിയേഷന്റെ സഹകരണത്തോടെ ആർച്ചെറി പരിശീലനം നൽകുന്നു. ചവറ, കൃഷ്ണപുരം, പൂയപ്പള്ളി, കല്ലുവാതുക്കൽ, കൊല്ലം, കടയ്ക്കൽ എന്നീ അംഗീകൃത സെന്ററുകളിൽ 15 മുതലാണ് വെക്കേഷൻ പരിശീലനം. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ഫോൺ: 8129767878, 892124 2746.

© all rights reserved
made with Kadakkalnews.com