Responsive Ad Slot

ചിതറ വേങ്കൊട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചിതറ: ചിതറ വേങ്കോട് സുബീഷിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. തിരക്കാഥാകൃത്തും സംവിധായകനുമായ സുരേഷ് വെങ്കോടിൻ്റെ മകനാണ് സുബീഷ്. ചടയമംഗലം ജയകുമാർ ടയർ കടയിലെ ജീവനക്കാരനായിരുന്നു ആയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും

നാമനിര്‍ദേശം ഇന്ന് കൂടി മാത്രം; കൊല്ലത്തു ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ഇന്ന് (ഏപ്രില്‍ 4) കൂടി സമര്‍പിക്കാം. വൈകിട്ട് മൂന്ന് വരെയാണ് സമയം. ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍ എന്നിവരാണ് ഇതുവരെ സമര്‍പിച്ചത്.

വടംവലി മത്സരം ഫയർ ഫോഴ്സിന് വിജയം

കടയ്ക്കൽ: മൗലികാവകാശമായ വോട്ടെടുപ്പിൽ പരമാവധി പേരെ കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കാൻ ലക്ഷ്യമിട്ട് വൈവിദ്ധ്യമാർന്ന പ്രചരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചടയമംഗലം റേഞ്ച് എക്‌സൈസ് ടീമും കടയ്ക്കൽ ഫയർ ഫോഴ്‌സും തമ്മിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ഫയർ ഫോഴ്‌സ് ടീം വിജയിച്ചു. കൊട്ടാരക്കര എക്സൈസ് സി.ഐ എസ്.മോഹനൻ ഇരു ടീമുകളെയും അഭിനന്ദിച്ചു.


പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പുനലൂർ: പുനലൂരിൽ ഒൻപത് വയസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ വാളക്കോട് പെട്രോൾ പമ്പിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന നസീറിന്റെ മകൻ മുഹമ്മദ് റിസ്വാനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ ഗവ.എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു.

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ: കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഈ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തുന്നു. ഈ വ്യക്തിയെ കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് 108 ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ 21/03/2024 എത്തിക്കുകയും. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റഫർ ചെയ്യുകയും അവിടെ ചികിത്സയിലിരിക്കെ 02/04/2024 തീയതി പുലർച്ചെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഇയാളുടെ പേര് വിവരങ്ങളും മേൽവിലാസവും അറിവായിട്ടില്ല. ഇയാളെ കുറിച്ച് അറിയുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷൻ 04742422033, 9497980169, 9497987040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

അർച്ചെറി പരിശീലനം നൽകുന്നു

കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷൻ, ജില്ലാ ആർച്ചെറി അസോസിയേഷന്റെ സഹകരണത്തോടെ ആർച്ചെറി പരിശീലനം നൽകുന്നു. ചവറ, കൃഷ്ണപുരം, പൂയപ്പള്ളി, കല്ലുവാതുക്കൽ, കൊല്ലം, കടയ്ക്കൽ എന്നീ അംഗീകൃത സെന്ററുകളിൽ 15 മുതലാണ് വെക്കേഷൻ പരിശീലനം. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ഫോൺ: 8129767878, 892124 2746.

കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കിഴക്കുംഭാഗം ബൗണ്ടർമുക്ക് റോഡിൽ ബൈക്കുക്കൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. കിഴക്കുംഭാഗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിലാണ് അപകടം നടന്നത്. ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്ക് പറ്റിയ വ്യക്തിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിതറ സ്വദേശിയിൽ നിന്ന് ഉൾപ്പെടെ കോടികൾ തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ

ചിതറ: ചിതറ യിലെ അംഗൻവാടി ഹെൽപ്പറുടെ കൈയിൽ നിന്ന് മാത്രം പ്രധാനമന്ത്രി സ്വയം തൊഴിൽ വയ്പയുടെ പേരിൽ തട്ടിയെടുത്തത് 71 ലക്ഷത്തോളം രൂപയാണ്. തിരുവനന്തപുരം കൊല്ലം ജില്ലകളിൽ പലരുടെ കൈയ്യിൽ നിന്നും കോടികളാണ് ഈ സംഘം തട്ടിയെടുത്തത്. ഈ കേസിൽ ഒന്നും രണ്ടും നാലും പ്രതികൾ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ദിവസം ഒളിവിൽ കഴിഞ്ഞു വന്ന മൂന്നാം പ്രതിയെ കുളത്തുപ്പുഴ പോലീസ് പിടികൂടി.

കുളത്തുപ്പുഴ ESM കോളനിയിൽ മണിവിലസത്തിൽ ബിനു സദാനന്ദൻ (49)നെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് പിടികൂടിയത്. രണ്ടാം പ്രതിയായ രമ്യയുടെ ഭർത്താവും കേസിലെ മൂന്നാം പ്രതിയുമാണ് ബിനു സദാനന്ദൻ. രമ്യയെ ചിതറ പോലീസ് മുമ്പ് പിടികൂടിയിരുന്നു.

ചണ്ണപ്പട്ട പപ്പോടി ഭാഗത്ത് ബിനു സദാനന്ദനെ കണ്ടതായി കുളത്തുപ്പുഴ പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് SI ഷാജഹാന്റെ നേതൃത്വത്തിൽ ബിനു സദാനന്ദനെ പിടികൂടുകയായിരുന്നു. രമ്യയോടൊപ്പം ബിനുവും ചേർന്നാണ് വയ്പ്പയുടെ പേരിൽ പലരിൽ നിന്നും പണം വാങ്ങിയത്. രമ്യ ചിതറ പോലീസിന്റെ പിടിയിലും സമിത പങ്കാളി വിപിൻ കുമാർ എന്നവരെ കുളത്തുപ്പുഴ പോലീസും പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി

കുമ്മിൾ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ്‌ സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.

ഇയാളുടെ കൈവശം നിന്നും 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ പണവും, എക്‌സൈസ് സംഘം കണ്ടെടുത്തു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഉണ്ണിക്കൃഷ്ണൻ WCEO രോഹിണി സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷൈജു, ജയേഷ്, ശ്രേയസ് ഉമേഷ്, സാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ്

കടയ്ക്കൽ: മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്‌ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം സർക്കാർ 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡ‍‍‍ലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ചു.

മാർച്ച്‌ 30 ന് ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച്‌ കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു.കടയ്ക്കൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിലെ വേദിയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി ,വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, സി ഡി എസ് അംഗങ്ങളായ ശ്യാമള സോമരാജൻ, ബീന, സന്ധ്യ, ആര്യ ബ്ലോക്ക് കോർഡിനേറ്റർ ഷെറീന അക്കൗണ്ടന്റ് രശ്മി, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, വിവിധ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കിളിമരത്തുകാവ് ക്ഷേത്രത്തിൽ ആഞ്ജനേയ ദിവ്യദർശനപൂജ

കടയ്ക്കൽ: കിളിമരത്തുകാവ് ക്ഷേത്രത്തിലെ ആഞ്ജനേയ ദിവ്യദർശനപൂജ ഏപ്രിൽ 19 മുതൽ 23 വരെ നടത്തുമെന്ന് ക്ഷേത്രോപദേശകസമിതി അറിയിച്ചു. പൂജയുടെ കൂപ്പൺ വിതരണോദ്ഘാടനം സംവിധായകനും നടനുമായ മേജർ രവി നിർവഹിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷ്, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദിവ്യ ദർശനപൂജാ ദിവസങ്ങളിൽ നടത്തുന്ന നീരാഞ്ജന നെയ്‌വിളക്ക്, ലഡു പ്രസാദം എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനവും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 
ഫോൺ: 8606402255.

കടയ്ക്കൽ മങ്കാട് ഏലയിൽ ഇറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി

കുമ്മിൾ: മങ്കാട് വായനശാല & ഗ്രന്ഥശാല, വനിത വേദി, ആർട്സ് & സ്പോർട്ട്സ് ക്ലബ്ബ്, ബാലവേദി പ്രവർത്തകർ മങ്കാട് ഏലയിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം 31.03.2024 ഞായറാഴ്ച‌ രാവിലെ 9 മണിക്ക് താലൂക്കു ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീJC. അനിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീ. KBമുരളീകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി പ്രൊഫസർ B ശിവദാസൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ദീപക്ചന്ദ്രൻ, രാജേന്ദ്രപ്രസാദ്,മഞ്ജഷഎന്നിവർ സംസാരിച്ചു
© all rights reserved
made with Kadakkalnews.com