Responsive Ad Slot

ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടിക്ക് നേരെ അധിക്ഷേപം: ലിജോ ജോയ് പിടിയിൽ

ചടയമംഗലം: സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച ലിജോ ജോയ് എന്ന യുവാവിനെ പൊലീസ് പിടികൂടി. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. കര്‍ണാടകയിലെ ഹൊസൂരില്‍ നിന്ന് കൊല്ലം ചടയമംഗലം പൊലീസാണ് ലിജോയെ അറസ്റ്റ് ചെയ്തത്. 

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.ബി രവി, അഡീഷണല്‍ എസ്.പി ഇ.എസ് ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ചടയമംഗലം എസ്.എച്ച്.ഒ, എസ് ബിജോയ്, എസ്.ഐ ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന്റെ വീഡിയോ കേരള പൊലീസ് പങ്കുവെച്ചു. 

കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് 2021 മണ്ഡലം തിരിച്ചുള്ള വോട്ടിങ് നില - 12 Noon

കരുനാഗപ്പള്ളി
എൽ.ഡി.എഫ്- 8812
യു.ഡി.എഫ്- 11513
എൻ.ഡി.എ- 1821
മറ്റുള്ളവർ- 53
നോട്ട - 56

ചവറ
എൽ.ഡി.എഫ്- 13423
യു.ഡി.എഫ്- 13886
എൻ.ഡി.എ- 2413
മറ്റുള്ളവർ- 576
നോട്ട - 127

കുന്നത്തൂർ
എൽ.ഡി.എഫ്-27093
യു.ഡി.എഫ്- 24208
എൻ.ഡി.എ-9132
മറ്റുള്ളവർ - 770
നോട്ട -305

കൊട്ടാരക്കര
എൽ.ഡി.എഫ്- 17243
യു.ഡി.എഫ്- 17509
എൻ.ഡി.എ- 5097
മറ്റുള്ളവർ - 256
നോട്ട -0

പത്തനാപുരം

എൽ.ഡി.എഫ്-19877
യു.ഡി.എഫ്-15438
എൻ.ഡി.എ-3560
മറ്റുള്ളവർ -1268
നോട്ട -156

പുനലൂർ
എൽ.ഡി.എഫ്- 25269
യു.ഡി.എഫ്- 14320
എൻ.ഡി.എ- 6859
മറ്റുള്ളവർ- 554
നോട്ട -241

ചടയമംഗലം
എൽ.ഡി.എഫ്- 26909
യു.ഡി.എഫ്- 23429
എൻ.ഡി.എ- 9561
മറ്റുള്ളവർ- 1784
നോട്ട -273

കുണ്ടറ
എൽ.ഡി.എഫ്- 8800
യു.ഡി.എഫ്- 9321
എൻ.ഡി.എ- 940
മറ്റുള്ളവർ- 153
നോട്ട -89

കൊല്ലം
എൽ.ഡി.എഫ്- 12426
യു.ഡി.എഫ്- 10933
എൻ.ഡി.എ-2370
മറ്റുള്ളവർ- 75
നോട്ട -113

ഇരവിപുരം
എൽ.ഡി.എഫ്- 31190
യു.ഡി.എഫ്- 19733
എൻ.ഡി.എ- 4147
മറ്റുള്ളവർ- 1405
നോട്ട - 480

ചാത്തന്നൂർ
എൽ.ഡി.എഫ്-7791
യു.ഡി.എഫ്-5438
എൻ.ഡി.എ-4675
മറ്റുള്ളവർ -79
നോട്ട -67

അമിതമായി പാറ കയറ്റി വന്ന ലോറികള്‍ കടയ്ക്കല്‍ പൊലീസ് പിടിച്ചെടുത്തു

കടയ്ക്കല്‍: അമിതമായി പാറ കയറ്റി എത്തിയ ലോറികൾ പൊലീസ് പിടികൂടി 1.54 ലക്ഷം രൂപ പിഴ ഈടാക്കി. കിഴക്കൻ മേഖലയിലെ വിവിധ ക്വാറികളിൽ നിന്ന് പാറ കയറ്റി പോയ ലോറികൾ ഉൾപ്പെടെയാണ് കടയ്ക്കൽ ഇൻസ്പെക്ടർ ഗിരിലാലിന്റെ നേതൃത്ത്വത്തിൽ പിടികൂടിയത്. 

പുലർച്ചെ 5 മുതൽ നിലമേൽ മടത്തറ, കടയ്ക്കൽ, കുമ്മിൾ കിളിമാനൂർ റോഡുകളിൽ ടിപ്പറുകളുടെ അമിത വേഗം പരാതിയ്ക്ക് ഇടയാക്കിയിരുന്നു. ചിതറ കുമ്മിൾ പഞ്ചായത്തുകളിലെ ക്വാറികളിൽ നിന്നാണ് വൻതോതിൽ പാറ കയറ്റി ലോറികൾ പായുന്നത്.

രാത്രിയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കടയ്ക്കല്‍ പൊലീസിന്റെ പിടിയിൽ

കടയ്ക്കല്‍: രാത്രിയില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കുപ്രസിദ്ധ മോഷ്ടാവിന്റെ മകന്‍ ഉള്‍പ്പടെ രണ്ടു മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ജവഹര്‍ ജംഗ്ഷന്‍ സ്വാദേശി മുഹമ്മദ് താരീഖ്, കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബുവിന്റെ മകന്‍ ചിറക്കര പാരിപള്ളി സ്വാദേശി നന്ദു വി. നായര്‍ എന്നിവരാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. 

വെള്ളിയാഴ്ച വെളുപ്പിന് ഒന്നരയോടെ കടക്കല്‍ ഇളമ്ബഴന്നൂര്‍ മേലെ പുത്തന്‍വീട്ടില്‍ സദ്ദാമിന്റെ വീട്ടിനുള്ളില്‍ കാര്‍ പോര്‍ച്ചില്‍ കിടന്ന വാഹനങ്ങള്‍ കൃത്രിമ താക്കോല്‍ ഇട്ട് തുറക്കാന്‍ ശ്രമിക്കുന്നത് അയല്‍വാസിയായ യുവാവിന്റെ ശ്രദ്ധയില്‍ പെടുകയും വീട്ടുകാരെയും നാട്ടുകാരെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് വീട്ടിനുള്ളില്‍ വച്ചുതന്നെ മോഷ്ടാക്കളില്‍ ഒരാളായ മുഹമ്മദ്‌ താരീഖിനെ പിടികൂടുകയുമായിരുന്നു. 

കൂടെ ഉണ്ടായിരുന്ന നന്ദു ഓടി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കല്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കടയ്ക്കല്‍ പൊലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രക്ഷപ്പെട്ട നന്ദുവിനെ ചടയമംഗലത്തെ ബന്ധുവീട്ടില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. 

രണ്ടു പേര്‍ക്കുമെതിരെ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളും പിടിച്ചുപറി കേസുകളും ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. മോഷണക്കേസില്‍ മാവേലിക്കര ജയിലില്‍ കഴിയുകയായിരുന്ന മുഹമ്മദ് താരിഖിനെ കഴിഞ്ഞ ബുധനാഴ്ചയാണ് മോഷ്ടാവായ നന്ദു ജാമ്യത്തിലിറക്കിയത്. തുടര്‍ന്നാണ് രണ്ടുപേരും ചേര്‍ന്ന് മോഷണം നടത്താന്‍ തീരുമാനിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതിയും കാമുകനും അറസ്​റ്റില്‍

കടയ്ക്കല്‍: രണ്ട് വയസ് മാത്രമുള്ള മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയെയും കാമുകനെയും പള്ളിക്കല്‍ പൊലീസ് അറസ്റ്റുചെയ്തു. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് അറസ്റ്റ്. യുവതിയെയും കാമുകനായ കടയ്ക്കല്‍ ഇടത്തറ ആലത്തറമല പാറവീട്ടില്‍ ദീനേശി(23) നെയും കടയ്ക്കല്‍ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 26നാണ് ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച്‌ യുവതി കാമുകനുമായി ഒളിച്ചോടിയത്. 

നാലു വര്‍ഷം മുമ്ബ് പ്രണയിച്ച്‌ ഒളിച്ചോടിപ്പോയി വിവാഹം കഴിച്ച ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം ഒളിച്ചോടിയത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയതിനും, പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചതിനും യുവതിക്കെതിരെയും പ്രേരണാകുറ്റത്തിന് യുവാവിനെതിരെയും ബാല നീതി നിയമപ്രകാരവും മറ്റു നിയമങ്ങള്‍ പ്രകാരവും കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് കടയ്ക്കല്‍ ബാങ്ക് 10 ലക്ഷം കൈമാറി

കടയ്ക്കല്‍: മുഖ്യമന്ത്രിയുടെ കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. ബാങ്കിന്റെ നേതൃത്വത്തില്‍ നേരത്തേ നടത്തിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് കോവിഡ് ഫണ്ടിലേക്ക് തുക കൈമാറിയത്. അതേസമയം സംസ്ഥാനത്ത് ഏറ്റവും മികച്ചനിലയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കിയ പ്രാഥമിക സഹകരണ ബാങ്കിനുള്ള പുരസ്കാരം കടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് നേടിയിരുന്നു. 

ഒന്നാംസ്ഥാനം നേടിയ ബാങ്കിന് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്കാരം കേരള ബാങ്കില്‍നിന്ന്‌ കടയ്ക്കല്‍ ബാങ്ക് പ്രസിഡന്‍റ്‌ എസ്.വിക്രമന്‍, സെക്രട്ടറി പി.അശോകന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി.

പാങ്ങലുകാട് - തുളസിമുക്ക് റോഡ് നിർമ്മാണം ആരംഭിച്ചു

കടയ്ക്കൽ: പാങ്ങലുകാട് - തുളസിമുക്ക് റോഡ് നിർമ്മാണം ആരംഭിച്ചു. 5.5 മീറ്റർ വീതിയിൽ BM&BC നിലവാരത്തിൽ റോഡും അനുബന്ധ പ്രവർത്തികൾക്കും മുല്ലക്കര രത്‌നാകരൻ എം എൽ എയുടെ നിർദ്ദേശ പ്രകാരം ബഡ്ജറ്റിൽ ഉൾപ്പെടുത്തി 4 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കടയ്ക്കൽ മത്സ്യമാർക്കറ്റ് അടച്ചു

കടയ്ക്കൽ: കോവിഡ് 19 ന്റെ വ്യാപന പശ്ചാത്തലത്തിൽ കടയ്ക്കൽ പബ്ലിക് മാർക്കറ്റ് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആണ് മാർക്കറ്റ് അടച്ചിരിക്കുന്നത്.

കടയ്ക്കലില്‍ കൊവിഡ് പരിശോധന നടന്നു

കടയ്ക്കല്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കടയ്ക്കല്‍ പഞ്ചായത്ത് ടൗണ്‍ ഹാളില്‍ കൊവിഡ് പരിശോധന നടന്നു. കടയ്ക്കല്‍ ടൗണിലും പരിസരങ്ങളിലുമുള്ള കടകളിലെ ജീവനക്കാരും നാട്ടുകാരും ഓട്ടോ തൊഴിലാളികളുമടക്കം പരിശോധന നടത്തി.

കൊവിഡ് പരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ജനത്തിരക്ക് അനുഭവപ്പെടുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഹെല്‍പ്പ്ഡെസ്ക് സ്ഥാപിച്ചായിരുന്നു പരിശോധന. ഹെല്‍പ്പ് ഡെസ്കിന് ഷോപ്‌സിന്‍ ആന്‍ഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ് യൂണിയന്‍ സി.ഐ. ടി .യു പ്രവര്‍ത്തകരടക്കം നേതൃത്വം നല്‍കി

പാങ്ങലുകാട് ശാഖാ മന്ദിരം ഉദ്‌ഘാടനം

കടയ്ക്കല്‍: എസ്.എന്‍.ഡി.പി യോഗം കടയ്ക്കല്‍ യൂണിയന്‍ പരിധിയിലെ 2970-ാം നമ്ബര്‍ പാങ്ങലുകാട് ശാഖാ മന്ദിരത്തിന്റെ ഉദ്‌ഘാടനം എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ പച്ചയില്‍ സന്ദീപ് നിര്‍വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഡി.ചന്ദ്രബോസ്, ശാഖാ സെക്രട്ടറി കുമാര്‍ ദാസ്, യൂണിയന്‍ കൗണ്‍സിലര്‍മാരായ പാങ്ങലുകാട് ശശിധരന്‍, വിജയന്‍ ശാഖാ വൈസ് പ്രസിഡന്റ് തുളസീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടയ്ക്കല്‍ തൃക്കണ്ണാപുരത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയവര്‍ കടയുടമയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു

കടയ്ക്കൽ: സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവര്‍ കടയുടമയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞു. കടയ്ക്കലിലാണ് സംഭവം. ബൈക്കിലെത്തിയ കള്ളന്‍മാരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയ്ക്കല്‍ തൃക്കണ്ണാപുരത്ത് പലചരക്ക് കട നടത്തുന്ന വസുമതി അമ്മയുടെ സ്വര്‍ണ്ണമാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സിഗരറ്റ് വാങ്ങാന്‍ എന്ന വ്യാജേന എത്തിയവര്‍ മാലയും പൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. കടയ്ക്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ചിതറയിൽ ബധിരയായ വയോധികയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി

ചിതറ: മൂകയും ബധിരയുമായ വയോധികയെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായി പരാതി. ചിതറ അരിപ്പല്‍ അമ്മയമ്ബലം വിളയില്‍ വീട്ടില്‍ ഭിന്നശേഷിക്കാരിയായ രത്നമ്മ, മകള്‍ മല്ലിക, ഭര്‍ത്താവ് കൃഷ്ണകുമാര്‍, രത്നമ്മയുടെ ബധിരനായ സഹോദരന്‍ ഗോപി എന്നിവരെയാണ് മദ്യപസംഘം വീടുകയറി മര്‍ദിച്ചതായി പരാതിയുയര്‍ന്നത്​.
 
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അക്രമികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് ആരോപണമുണ്ട്. മനുഷ്യാവകാശ കമീഷനിലും, വനിത കമീഷനിലും കുടുംബം പരാതി നല്‍കി.
© all rights reserved
made with Kadakkalnews.com