Responsive Ad Slot

Slider

പോഴുംമൂട് വീടിന് സമീപത്തേ റബ്ബർ പുരയിടത്തിൽ ഗൃഹനാഥനും ഭാര്യയും തൂങ്ങി മരിച്ച നിലയിൽ

പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
ചിതറ: പേഴുമൂട് സ്വദേശി ധർമരാജൻ (53) ഭാര്യ മായ ( 45) എന്നിവരാണ് മരിച്ചത്. വീടിന് സമീപമുള്ള റബർ പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തതാകാമെന്ന് നിഗമനം. സമീപവാസികളായ റിട്ട. പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് എഴുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി പറയുന്നു. ഓട്ടോറിക്ഷ ഡ്രൈവർ ആണ് ധർമരാജൻ.

ചിട്ടി നടത്തിയ വകയിൽ ദിവ്യയും ധർമനും ചിലർക്ക് പണം നൽകാനുമുണ്ടായിരുന്നു. പണം കിട്ടാനുള്ളവർ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെ ദിവ്യ ഏതാനും ദിവസം ഒളിവിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ഒപ്പിട്ടു നൽകിയ ചെക്ക് ദിവ്യയുടെ പക്കലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഈ ചെക്ക് മടങ്ങിയതോടെ ഇവർ കടുത്ത സമ്മർദത്തിലായെന്നാണ് സൂചന.

മരിക്കുന്നതിനു മുൻപ് ദിവ്യ ബന്ധുവിന് അയച്ച ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്കും മാറ്റും. മരിച്ച ദമ്പതികളുടെ മകൻ വിദേശത്താണ്. പ്ലസ്ടു വിദ്യാർഥിനിയായ മകളുമുണ്ട്.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com