കടയ്ക്കൽ: ലോക മാതൃ ദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കിളി മരത്തുകാവ് ക്ഷേത്രത്തിൽ മാതൃ പൂജ നടക്കും. അമ്മയെ ദേവിയായി സങ്കൽപ്പിച്ച് മക്കൾ അമ്മമാർക്ക് അർപ്പിക്കുന്ന പൂജയാണ് മാതൃ പൂജ. മാതൃ പൂജക്ക് ആവശ്യമായ എല്ലാ ദ്രവ്യങ്ങളും ക്ഷേത്ര ഉപദേശക സമിതി സൗജന്യമായി നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അമ്മമാരും മക്കളും കൊച്ചുമക്കളും ഇന്ന് വൈകിട്ട് 5ന് ക്ഷേത്രത്തിൽ എത്തണം. മാതൃപൂജക്ക് ആവശ്യമായ എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി കിളിമരത്തുകാവ് സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷ് അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ