ചിതറ: കല്ലുവെട്ടാംകുഴി സ്വദേശിയായ 67 കാരനെകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇദേഹത്തെ ഇന്ന് രാവിലെ മുതൽ കാണാതായതിനെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചിതറ പോലീൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തവേയാണ് 150 ഓളം മീറ്റർ അകലെയുള്ള പുരയിടത്തിൽ ആൾമറ ഇല്ലാത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
67 വയസ്സുള്ള ശശിക്ക് ഓർമ്മക്കുറവുള്ള ആളാണ്. രാത്രിയിൽ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതിനു ശേഷം തിരികെ വീട്ടിൽ കയറിയില്ല എന്നാണ് നിഗമനം. സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചിതറ പോലീസും കടയ്ക്കൽ ഫയർഫോഴ്‌സും സ്ഥലത്ത് എത്തി തുടർ നടപടികൾ സ്വീകരിച്ചു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
disqus,
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ