Responsive Ad Slot

Slider

ചിതറ തടത്തിൽ ജംഗ്ഷനിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു വാഹനാപകടം

ചിതറ തടത്തിൽ ജംഗ്ഷനിൽ ഇന്നു വൈകിട്ടോടെയാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു വാഹന അപകടം ഉണ്ടായത്. മടത്തറ ഭാഗത്തുനിന്ന് കടയ്ക്കൽ ഭാഗത്തേക്ക് chithara news
ചിതറ: ചിതറ തടത്തിൽ ജംഗ്ഷനിൽ ഇന്നു വൈകിട്ടോടെയാണ് KL24T1333, KL25D4928 എന്നീ നമ്പരുകളിൽ ഉള്ള വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. മടത്തറ ഭാഗത്തുനിന്ന് കടയ്ക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനവും കടയ്ക്കൽ നിന്ന് മടത്തറ ഭാഗത്തേക്ക് പോവുകയും ചെയ്തിരുന്ന വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.

കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി സാക്ഷികൾ പറയുന്നു. ഒന്നു ചിതറ സ്വദേശിയുടെ വാഹനമാണ്. വാഹനങ്ങൾക്ക് കേടുപാട് ഉണ്ടായെങ്കിലും വാഹനത്തിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങളിൽനിന്ന് ഓയിൽ ചോർച്ച ഉണ്ടാവുകയും കടയ്ക്കൽ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയും റോഡിൽ വീണ ഓയിൽ കഴുകി വൃത്തിയാക്കുകയും ചെയ്തു. 
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com