കൊല്ലം: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്ലസ് വണ്‍ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ ആകാവൂയെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. സാമൂഹിക അകലം ഉറപ്പിച്ച് വ്യത്യസ്ത റൂമുകളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണം.സമയക്രമം പാലിച്ച് നിശ്ചിത എണ്ണം വിദ്യാര്‍ഥികളെ മാത്രമേ പ്രവേശന നടപടികള്‍ക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളു.
കുട്ടികള്‍ പ്രവേശിക്കുന്നത് മുതല്‍ തിരിച്ചു പോകുന്നത് വരെയുള്ള കാര്യങ്ങള്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരിക്കണം. തിരക്ക് ഉണ്ടാകാത്തവിധം മതിയായ സൗകര്യങ്ങള്‍ സ്‌കൂളുകള്‍ ഉറപ്പ് വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ